ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ക്രമസമാധാനനില തകര്‍ന്നെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബി.ജെ.പി പ്രസക്തമല്ലാത്ത വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി രാഷ്ട്രീയ നേട്ടമുണ്ടാക്കുകയാണെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസ്താവനക്ക് മറുപടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ണാടകയില്‍ ക്രമസമാധാനനില പാടെ തകര്‍ന്നിരിക്കുകയാണ്. ബി.ജെ.പിയുടെ മുദ്രാവാക്യം വികസനമാണ്. ഇവിടെയും അത് തുടരാന്‍ തന്നെയാണ് തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.
Read Also: സമൂഹത്തിൽ വിഭജനം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്ന് യോഗി ആദിത്യനാഥ്
സംസ്ഥാനത്ത് ഹിന്ദുത്വ ആക്ടിവിസ്റ്റുകളെ കൊന്നൊടുക്കുകയാണ്. ജനങ്ങള്‍ ഇൗ ഭരണത്തിന് അര്‍ഹമായ മറുപടി നല്‍കും. വികസനം മുന്നോട്ട് വെച്ച് കൊണ്ട് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നേരിടാനുള്ള തയ്യാറെടുപ്പിലാണ് ബി.ജെ.പിയെന്നും അദ്ദേഹം വ്യക്തമാക്കി.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments