ശ്രീനഗര്‍: ജമ്മുകശ്മീരിലെ നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന് നടത്തിയ വെടിവയ്പില്‍ ഒരു സൈനികന് കൊല്ലപ്പെട്ടു. ലാന്‍സ് നായിക് യോഗേഷ് മുരളീധര്‍ ഭദാനെയാണ് (28) കൊല്ലപ്പെട്ടത്. മഹാരാഷ്ട്ര ധുലെ ജില്ലയിലെ ഖലാനെ സ്വദേശിയാണ് യോഗേഷ്. രജൗരി ജില്ലയിലെ സുന്ദര്‍ബാനിയിലാണ് ആക്രമണം ഉണ്ടായത്. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു.
പൂഞ്ചില്‍ മോട്ടാര്ഷെല് സ്ഫോടനത്തില്‍ 12 വയസുള്ള ബാലനും പരിക്കേറ്റു. ഷാഹ്പുര്‍ സ്വദേശിയായ മുഹമ്മദ് ഇക്ബാലിനാണ് പരിക്കേറ്റത്. വയലില്‍ കിടക്കുകയായിരുന്ന ഷെല്‍ കുട്ടി എടുക്കുമ്പോള്‍ സ്ഫോടനം ഉണ്ടാകുകയും പരിക്കെല്ക്കുകയുമായിരുന്നു. കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments