തന്റെ സ്ഥാപനത്തെ കുറിച്ചോ മറ്റും എന്തെങ്കിലും കുറ്റമോ പരാതിയോ പറഞ്ഞതായി കേട്ടെങ്കില്‍ ചില മുതലാളിമാര്‍ക്ക് അത് സഹിക്കാന്‍ കഴിയില്ല. അവര്‍ ഉടന്‍ തന്നെ അത് ഒതുക്കാനുള്ള വല്ല പണിയും നോക്കും. അല്ലെങ്കില്‍ പരാതിപ്പെട്ട ആളിന് കണക്കിന് കിട്ടുകയും ചെയ്യും. അത്തരത്തിലൊന്നാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. ഡിസംബര്‍ 20ന് യുവതി ആലിബാബാസ് ടാവോബോ എന്ന ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റില്‍ നിന്നും 300 യുവാന് വസ്ത്രം ഓര്‍ഡര്‍ ചെയ്തിരുന്നു.
എന്നാല്‍ മൂന്നു ദിവസം കഴിഞ്ഞിട്ടും തനിക്ക് വസ്ത്രം കിട്ടാത്തതിനാല്‍ യുവതി ഇ-കൊമേഴ്‌സ് സൈറ്റില്‍ പരാതി നല്‍കി. താന്‍ സ്ഥാപനത്തെക്കുറിച്ച് പരാതി നല്‍കിയതു മുതല്‍ തനിക്കു വധഭീക്ഷണിയുമായി അജ്ഞാത സന്ദേശങ്ങളും ഫോണ്‍കോളുകളും വരാറുണ്ടായിരുന്നുവെന്ന് യുവതി പറഞ്ഞു. യുവതിയുടെ പരാതിയില്‍ സ്ഥാപനത്തിന്റെ റേറ്റിങ് കുറഞ്ഞിരുന്നു. ഇതില്‍ സ്ഥാപനയുടമ പ്രകോപിതനാവുകയും തുടര്‍ന്ന് യുവതിയെ കണ്ടുപിടിച്ച് മര്‍ദ്ദിക്കുകയുമായിരുന്നു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തന്റെ സ്ഥാപനത്തെക്കുറിച്ച് പരാതി പറഞ്ഞ യുവതിയെ കടയുടമ തേടിപ്പിടിച്ച് മര്‍ദ്ദിച്ചതായാണ് വാര്‍ത്ത. ചൈനയിലാണ് സംഭവം നടന്നിരിക്കുന്നത്. സിയാവോ ഡൈ എന്ന യുവതിയെയാണ് കടയുടമ 530 മൈലുകള്‍ താണ്ടി കണ്ടുപിടിച്ച് മര്‍ദ്ദിച്ചത്. യുവതിക്ക് നിസ്സാര പരിക്കുകള്‍ ഏറ്റിട്ടുണ്ട്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും കടയുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
Post Your Comments