കൊച്ചി: കൊച്ചിയില്‍ വീട്ടുകാരെ ബന്ദിയാക്കി കവര്‍ച്ച നടത്തിയ കേസില്‍ നിര്‍ണ്ണായ വഴിത്തിരിവ്. കവര്‍ച്ചയുടെ മുഖ്യ ആസൂത്രകന്‍ നൂര്‍ ഖാന്റെ സഹായി പോലീസ് പിടിയിലായി. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പിടിയിലായ മൂന്ന് പ്രതികളെ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്ത് തുടങ്ങി.
രണ്ട് വര്‍ഷം കൊച്ചിയില്‍ ആക്രി കച്ചവടക്കാരനായി താമസിച്ച് കവര്‍ച്ച ആസൂത്രണം ചെയ്തത് ബംഗ്ളാദേശ് സ്വദേശി നൂര്‍ ഖാന് ആണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. കൂട്ടുപ്രതികള്‍ അറസ്റ്റിലായതോടെ ഇയാള്‍ മുങ്ങി. ഇയാളുടെ സഹായിയും ബന്ധുവുമായ ഷമീമിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.കവര്‍ച്ചയ്ക്ക് ശേഷം നൂര്‍ ഖാന്റെ മൊബൈല്‍ ഫോണ്‍ ഏല്‍പ്പിച്ചിരുന്നത് ഷമീമിനെയാണ്. ഇയാളിലൂടെ മുഖ്യ പ്രതിയെ കണ്ടെത്താമെന്നാണ് പോലീസിന്റെ പ്രതീക്ഷ. ബംഗലുരുവില്‍ പിടിയിലായ ഇയാളെ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. ഇതിനിടെ കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെ ഇന്ന് പുലര്‍ച്ചെ കൊച്ചിയിലെത്തിച്ചു.
പ്രതികളില്‍ രണ്ട് പേര് ബംഗാളിയെന്ന് വ്യജ പേരില്‍ താമതിക്കുന്ന ബംഗ്ളാദേശ് സ്വദേശികളാണ്. ഒരാള്‍ റോഹിങ്ക്യനുമാണ്.പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇവരെ കസ്റ്റഡിയില്‍ വാങ്ങാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.മുഖ്യ പ്രതി ബംഗ്ളാദേശിലേക്ക് കടന്നതായാണ് വിവരം. ബംഗാളില്‍ ഇയാള്‍ താമസിച്ചിരുന്ന സ്ഥലത്ത് പോലീസ് അന്വേഷണം നട്തതിയെങ്കിലും വിവരമൊന്നും ലഭിച്ചിട്ടില്ല.ഡിസംബര്‍ 15ന് കൊച്ചി പുല്ലേപ്പടിയിലും 16ന് തൃപ്പൂണിത്തുരയിലുമാണ് വീട്ടുകാരെ ബന്ദിയാക്കി പതിനൊന്നംഗ സംഘം കവര്‍ച്ച നടത്തിയത്.
Post Your Comments