തിരുവനന്തപുരം : കേരളം വ്യവസായ സംരംഭങ്ങൾക്കു ഉചിതമായ സംസ്ഥാനമെന്നു ഗവർണർ പി.സദാശിവം. കേരളത്തിന്റെ വികസനത്തിനു മലയാളികളായ പ്രവാസികൾക്കു മികച്ച സംഭാവന ചെയ്യാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.ലോക കേരള സഭയുടെ സമാപനം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ പി.സദാശിവം.
ലോകത്തിന്റെ എല്ലാ കോണിലും മലയാളികൾ ഉണ്ട്. ടൂറിസത്തിന്റെ വികസനത്തിനു നമ്മുടെ സംസ്ഥാനം വലിയ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇക്കാര്യത്തിൽ മലയാളികളായ പ്രവാസികൾക്കു ഒരുപാടു സംഭാവനകൾ ചെയാൻ കഴിയുമെന്നും അത്തരം കാര്യങ്ങൾക്കു ഉതകുന്ന തരത്തിലുള്ള സംവാദവും കുട്ടായ്മയുമാണു ലോക കേരള സഭയിൽ പ്രതിധ്വനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments