ന്യൂഡല്‍ഹി: ഡല്‍ഹിയിലെ തീന്‍ മൂര്‍ത്തി മാര്‍ക്കറ്റിന് ഇസ്രായേല്‍ നഗരത്തിന്റെ പേര് നല്‍കാന്‍ ഒരുങ്ങുകയാണ്. ഇസ്രായേല്‍ നഗരമായ ഹൈഫയുടെ പേരുകൂടി ചേര്‍ത്താണ് തീന്‍ മൂര്‍ത്തി മാര്‍ക്കറ്റിന്റെ പുനര്‍നാമകരണം. ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു മാറ്റത്തിന് ഒരുങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ചേര്‍ന്ന് തീന്‍ മൂര്‍ത്തി സ്മാരകത്തില്‍ ഇന്ന് നടക്കുന്ന പരിപാടിയില്‍ പേര് വെളിപ്പെടുത്തും.
നരേന്ദേര മോഡിയും ബെഞ്ചമിന്‍ നെതന്യാഹുവും സ്മാരകത്തിലെ സന്ദര്‍ശന പുസ്തകത്തില്‍ ഒപ്പു വയ്ക്കുകയും റീത്ത് സമര്‍പ്പിക്കുകയും ചെയ്യുമെന്ന് ഓഫീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. 15 ഇമ്പേറിയന്‍ ലര്‍വീസ് കാവല്‍റി ബ്രിഗേഡിന്റെ ഭാഗമായിരുന്ന ഹൈദരാബാദ്, ജോധ്പൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലെ കുന്തക്കാരുടെ മൂന്ന് ചെന്പ് പ്രതിമകള്‍ സ്ഥാപിച്ചിരുന്ന യുദ്ധസ്മാരകം കൂടിയാണ് തീന്‍ മാര്‍ത്തി ചൗക്ക്.
ഓട്ടോമന്‍സ്, ജര്‍മ്മനി, ഓസ്ട്രിയ,ഹങ്കറി രാജ്യങ്ങള്‍ പിടിച്ചടക്കിയപ്പോള്‍ ഇന്ത്യക്കാരുള്‍പ്പെട്ട ബ്രിട്ടീഷ് സൈന്യമാണ് ഹൈഫ നഗരത്തെമോചിപ്പിച്ചത്. ഒന്നാം ലോക മഹായുദ്ധകാലത്താണ് സംഭവം. നഗരത്തെ മോചിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ 44 ഇന്ത്യന്‍ പട്ടാളക്കാരുടെ ജീവന്‍ പൊലിഞ്ഞിരുന്നു. ഇതിന്റെ സ്മരണാര്‍ത്ഥമാണ് തീന്‍ മൂര്‍ത്തി ചൗക്കിന്റെ പേര് മാറ്റുന്നത്.
നെതന്യാഹുവിന് ആറ് ദിവസത്തെ സന്ദര്‍ശനമാണ് ഇന്ത്യയിലുള്ളത്.
Post Your Comments