കോഴിക്കോട്: കോഴിക്കോട് ജില്ലാ മൃഗാശുപത്രിക്ക് സമീപം കിണറില്‍ വന്‍തോതില്‍ ഡീസല്‍ കണ്ടെത്തി. സമീപത്തെ ഡീസല്‍ പമ്പില്‍ നിന്ന് ഡീസല്‍ ചോര്‍ന്നതാകാമെന്ന നിഗമനത്തിലാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി. സംഭവം അറിഞ്ഞ് ഇവര്‍ എത്തി ഉടന്‍ തന്നെ കിണര്‍ വറ്റിച്ചു.
കിണറില്‍ നേരത്തെ ഡീസലിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിനാല്‍ മാസങ്ങളായി കിണറിലെ വെള്ളം ഉപയോഗിക്കുന്നുണ്ടായിരുന്നില്ല. ഇതിനെ തുടര്‍ന്ന് പ്രദേശത്തുള്ള പെട്രോള്‍ പമ്പ് ഉടമയ്ക്ക് എതിരെ നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ദുരന്ത നിവാരണ അതോറിറ്റി ഫയര്‍ ഫോഴ്‌സിന്റെയും ഹിന്ദുസ്ഥാന്‍ പെട്രോളിയം പമ്പ് അധികൃതരുടേയും സഹായത്തോടെ കിണര്‍ വറ്റിച്ചത്.
കിണറില്‍ നിന്നും ശേഖരിച്ച ഡീസല്‍ സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചു.
Post Your Comments