KeralaLatest NewsNews

ശ്രീജിത്തിന് വേണ്ടി കൈകോര്‍ക്കാന്‍ ഒരുങ്ങി ട്രോളന്മാര്‍

തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോൾ നിറഞ്ഞുനില്‍ക്കുന്നത് ‘ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത്’ എന്ന ഹാഷ്ടാഗാണ്. നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്ത് അനുജന്റെ മരണത്തിന് കാരണക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന അനിശ്ചിതകാല സമരത്തിന് പിന്തുണയുമായി ട്രോള്‍ ഗ്രൂപ്പായ മല്ലു സൈബര്‍ സോള്‍ജിയേഴ്സ് രംഗത്ത്.

Read also : കൊതുകിനെ കൊല്ലുന്നത് പോലെ അവനെ അവര്‍ കൊന്നുകളഞ്ഞു : അനുജന് നീതി തേടിയുള്ള ഒരേട്ടന്റെ മരണപോരാട്ടം സര്‍ക്കാര്‍ കാണാതെ പോകുന്നത് രാഷ്ട്രീയത്തിന്റെയോ പണമൊഴുക്കിന്റെയോ സാധ്യത ഇല്ലാത്തത് കൊണ്ടോ ?

അവരുടെ ഫേസ്ബുക്ക് പേജിലാണ് ഇതേ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ചേര്‍ത്തിരിക്കുന്നത്. അധികൃതര്‍ ഇതുവരെയും ഇതിനെതിരെ ശബ്ദം ഉയര്‍ത്തിയിട്ടില്ല. ശ്രീജിത്തിന് പിന്തുണ പ്രഖ്യാപിച്ചു സെക്രട്ടേറിയറ്റിന് മുന്നില്‍ ഈ ഗ്രൂപ്പ്‌ ജനുവരി 14ന് ഒത്തുകൂടും. ഇതിനായി https://m.facebook.com/events/204818630094425
എന്ന ഫേസ്ബുക്ക്‌ പേജും ഇവര്‍ ഇതിനോടകം ഉണ്ടാക്കി കഴിഞ്ഞു. പാറിപറക്കുന്ന കൊടികളുടെ അകമ്പടി ഇല്ലാതെയാണ് ശ്രീജിത്തിന് വേണ്ടി യുവതി യുവാക്കള്‍ ഒത്തുചേരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button