തിരുവനന്തപുരം•കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി സെക്രട്ടേറിയറ്റു നടയില്‍ നീതിയ്ക്കു വേണ്ടി സമരം ചെയ്യുന്ന ശ്രീജിത്ത് എന്ന യുവാവ് ഓരോ മലയാളിയുടെയും നൊംബരമായി മാറുകയാണ്. തന്‍റെ അനുജനെ പോലീസ് കസ്റ്റഡിയില്‍ മൃഗീയമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയതാണെന്നും കേരള പോലീസ് പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ആയതിനാല്‍ സി ബി ഐ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തുകൊണ്ടു വരാന്‍ കഴിയൂ എന്നും ആവശ്യപ്പെട്ടാണ് ശ്രീജിത്ത് സെക്രട്ടേറിയറ്റ് നടയില്‍ സമരം ചെയ്യുന്നത്. കഴിഞ്ഞ പത്തു ദിവസത്തിലധികമായി ശ്രീജിത്ത് ഉപവാസത്തിലാണ്. അദ്ധേഹത്തിന്‍റെ ആരോഗ്യനില വഷളായി വരുന്നതായാണ് സൂചന. എന്തായാലും ഈ വിഷയം ഇതിനോടകം ദേശീയ ശ്രദ്ധയാകര്‍ഷിക്കുകയാണ്.
പ്രധാനമന്ത്രിയുടെ ഓഫീസും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഉടന്‍ ഇടപെടുമെന്നാണ് സൂചന. അടിയന്തിര പ്രാധാന്യം ഉള്‍ക്കൊള്ളുന്ന വിഷയമാണെന്നും കഴിവതും വേഗം ഇടപെടണമെന്നും കാണിച്ച് രാജീവ് ചന്ദ്രശേഖര്‍ എം പി ആഭ്യന്തരമന്ത്രി ശ്രീ രാജ്നാഥ് സിംഗിനും പ്രധാനമന്ത്രിയ്ക്കും കത്ത് നല്‍കിയതോടെയാണ് വിഷയം ദേശീയ തലത്തിലേക്ക് എത്തുന്നത്. കേന്ദ്ര ഇടപെടല്‍ ഉണ്ടാകുന്നതോടു കൂടി ശ്രീജിത്തിനു ഉടനെ നീതി ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
Post Your Comments