
തിരുവനന്തപുരം•കേരളത്തിന്റെ സമര ചരിത്രങ്ങളില്‍ പുതിയ അദ്ധ്യായം കുറിച്ച് നാളെ തിരുവനന്തപുരത്ത് മാര്‍ച്ച്. നേതൃത്വം നല്കുന്നതാകട്ടേ രാഷ്ട്രീയ പാര്‍ട്ടികളോ മത സംഘടനകളോ അല്ല എന്നതാണ് ശ്രദ്ധേയം. 750 ദിവസത്തില്‍ അധികമായി സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാരം ഇരിക്കുന്ന ശ്രീജിത്തിന് പിന്തുണയുമായി സോഷ്യല്‍ മീഡിയയില്‍ രൂപപ്പെട്ട അലയൊലികളാണ് നാളെ തിരുവനന്തപുരം നഗരത്തെ കീഴടക്കുന്നത്. ‘ഔട്ട് സ്പോക്കണ് ‘ എന്ന പ്രമുഖ ട്രോള്‍ പേജും ‘മല്ലു സൈബര്‍ സോള്‍ജിയേഴ്സ് ‘ എന്ന പ്രശസ്ത ഹാക്കര്‍ ഗ്രൂപ്പുമാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. നാളെ രാവിലെ 10 മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ച് സെക്രട്ടറിയേറ്റ് പടിക്കല്‍ സമാപിക്കും. കേരളം കണ്ടിട്ടില്ലാത്ത ‘ജനകീയ പിന്തുണ’ ആണ് ഈ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ വഴി ശ്രീജിത്തിന് ലഭിച്ചത്. അതാണ് നാളെ തെരുവിലെത്തുന്നതും. മാര്‍ച്ചിന് പരമാവധി ആളുകളെ പങ്കെടുപ്പിക്കാന്‍ വന്‍ പ്രചരണമാണ് നവ മാധ്യമങ്ങളില്‍ നടക്കുന്നതും.
Post Your Comments