വൃദ്ധ തണുപ്പു താങ്ങാനാകാതെ എസ്ഡിഓ ഓഫീസിനു മുന്നില്‍ കിടന്നു മരിച്ചു. മരിച്ചത് 80 കാരിയായ ശ്യാമ കുന്‍വാര്‍ ആണ്. ഇവര്‍ തിങ്കളാഴ്ച രാവിലെ എസ്ഡിഓ ഓഫീസില്‍ തണുപ്പില്‍ നിന്നു രക്ഷപെടാനായാണ് എത്തിയത്. എന്നാല്‍ ഓഫിസുകാര്‍ വൃദ്ധയുടെ അപേക്ഷ തള്ളുകയായിരുന്നു. ഉച്ചവരെ ഓഫിസിനു പുറത്തു കാത്തു നിന്ന ഇവര്‍ ഒടുവില്‍ കൊടും തണുപ്പിനെ അതിജീവിക്കാനാകാതെ മരിക്കുകയായിരുന്നു.
എസ്ഡിഓ ഓഫീസില്‍ ഇവര്‍ കഴിഞ്ഞ 15 ദിവസമായി നിരന്തരമായി പോകുമായിരുന്നു. ഇവര്‍ ഈ ദിവസങ്ങളില്‍ എല്ലാം ഉദ്യോഗസ്ഥരോടു പുതപ്പ് ആവശ്യപ്പെടുമായിരുന്നു. പക്ഷേ നിരന്തരമായ ഇവരുടെ അപേക്ഷ ഉദ്യോഗസ്ഥര്‍ നിരസിച്ചു. എന്നാല്‍ തണുപ്പു കൊണ്ടല്ല ഛര്‍ദിയെ തുടര്‍ന്നാണ് ഇവര്‍ മരിച്ചത് എന്നും ഇതിനു മുമ്പ് ഇവരെ താന്‍ കണ്ടിട്ടില്ല എന്നും എസ് ഡി ഓ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments