Latest NewsKeralaNews

നിങ്ങളുടെ ഒറ്റയാള്‍ പോരാട്ടത്തിന് വലിയൊരു സല്യൂട്ട്; ശ്രീജിത്തിന് പിന്തുണയുമായി നിവിൻ പോളി

കഴിഞ്ഞ 762 ദിവസമായി സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാരം കിടക്കുന്ന ശ്രീജിജിത്തിന്‌ പിന്തുണയുമായി നടൻ നിവിൻ പോളി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പിന്തുണ അറിയിച്ചിരിക്കുന്നത്. സഹോദരനെ ലോക്കപ്പില്‍ മര്‍ദ്ധിച്ചു കൊന്ന പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് 2 വർഷത്തോളമായി നിരാഹാരം കിടക്കുന്ന ശ്രീജിത്തിനെ അവസ്ഥ കഴിഞ്ഞ ദിവസമാണ് എല്ലാവരുടെയും മുന്നിൽ എത്തിയത്. ജനങ്ങളുടെ മുന്നിലേക്ക് ഈ വിഷയം എത്തിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചത് സമൂഹമാധ്യമങ്ങളാണ്. ഒട്ടനവധി പേരാണ് ശ്രീജിത്തിന് പിന്തുണയുമായി രംഗത്തെത്തിയത്. ഇതിൽ സാധാരണക്കാരും പ്രമുഖരും ഉൾപ്പെടുന്നു.

‘തീവ്രവേദനയുടെ 762 ദിവസങ്ങള്‍, ഹൃദയം തകരുന്ന കാഴ്ചയാണിത്. ഈ രാജ്യത്തെ എല്ലാ പൗരന്മാരെയും പോലെ സ്വന്തം സഹോദരന്റെ മരണത്തിനുള്ള യഥാര്‍ത്ഥ കാരണം അറിയാനുള്ള അവകാശം ശ്രീജിത്തിനുണ്ട്. ശ്രീജിത്തിനും കുടുംബത്തിനും നീതി ലഭിക്കണം. ഈ പരിശ്രമത്തില്‍ നിന്നോടൊപ്പം ഞാനുമുണ്ട് സഹോദരാ. നിങ്ങളുടെ ഒറ്റയാള്‍ പോരാട്ടത്തിന് വലിയൊരു സല്യൂട്ട്’ എന്നാണ് നിവിന്‍ കുറിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button