ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിയാനുള്ള പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുമെന്ന് വ്യക്തമാക്കി. ഐഎസ്‌ആര്‍ഒ എല്ലാവര്‍ക്കും പ്രയോജനകരമാകുന്ന രീതിയില്‍ മെച്ചപ്പെട്ട സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കാനാണ് തയ്യാറെടുക്കുന്നതെന്നും കെ ശിവന്‍ പറഞ്ഞു.
read more: ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും ഭാരമേറിയ ഉപഗ്രഹവുമായി ഐഎസ്‌ആര്‍ഒ
പ്രകൃതി ദുരന്തങ്ങള്‍ നേരത്തെതന്നെ തിരിച്ചറിയാനുള്ള പുതിയ സാങ്കേതികവിദ്യ ഓഖി പോലുള്ള ദുരന്തങ്ങള്‍ തീരദേശവാസികള്‍ക്ക് വിതച്ച ദുരിതം കണക്കിലെടുത്താണ് ഐഎസ്‌ആര്‍ഒ വികസിപ്പിച്ചെടുക്കുന്നതെന്ന് ചെയര്‍മാന്‍ കെ ശിവന്‍ പറഞ്ഞു.
കര്‍ഷകര്‍ ഉള്‍പ്പടെയുള്ള സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയിലായിരിക്കും ചിലവ് കുറഞ്ഞ രീതിയില്‍ സാങ്കേതികവിദ്യയുടെ നിര്‍മ്മാണം. നേവിയുമായി ചേര്‍ന്ന് ഇത്തരത്തിലുള്ള ഒരു ആപ്ലികേഷനാണ് ഐഎസ്‌ആര്‍ഒ തയ്യാറാക്കിയതെന്നും അദ്ദേഹം പറയുന്നു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments