മുംബൈ: ഐപിഎല്ലിലെ പുതിയ സീസണില്‍ താരലേലം ഈ മാസം അവസാനം ബംഗളൂരുവില്‍ നടക്കും. ആിരത്തിലധികം താരങ്ങളാണ് ഇക്കുറി താരലേലത്തിനുള്ളത്. 1122 പേരാണ് താരലേലത്തിന് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 282 വിദേശ താരങ്ങളും ഉള്‍പ്പെടും.
വിദേശ താരങ്ങളുടെ പട്ടികയില്‍ ഏറ്റവും കൂടുതല്‍ പേര് പങ്കെടുക്കുന്നത് ഓസ്ട്രേലിയയില്‍ നിന്നാണ്. ഓസീസിന്റെ 58 താരങ്ങളാണ് താരലേലത്തില്‍ പങ്കെടുക്കുക. ദക്ഷിണാഫ്രിക്കയില്‍ നിന്നും 57 താരങ്ങളും ശ്രീലങ്കയില്‍ നിന്നും വെസ്റ്റിന്‍ഡീസില്‍ നിന്നും 13 താരങ്ങളും പങ്കെടുക്കുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്നും 13 പേരും പങ്കെടുക്കാന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന് ജോ റൂട്ട്, ബെന്‍ സ്റ്റോക്സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ക്വിന്റന്‍ ഡി കോക്ക്, ഗ്ലെന്‍ മാക്സ്വെല്, ക്രിസ് ലിന്, ക്രിസ് ഗെയില്‍, ഹാഷിം അംല, കെയ്റോണ്‍ പൊള്ളാഡ് എന്നിവര്‍ക്കായി ക്ലബ്ബുകള്‍ കാശ് വാരി എറിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യന്‍ താരങ്ങളായ കെ എല്‍ രാഹുല്‍, യുവരാജ് സിംഗ്, ഗൗതം ഗംഭീര്‍, അജിങ്ക്യ രഹാനെ, ആര് അശ്വിന് എന്നിവരും താരലേലത്തില്‍ ഇടം കണ്ടെത്തി. മലയാളി താരം ബേസില്‍ തമ്പിയും സഞ്ജു സാംസണും ലേലത്തിനുണ്ട്. ഈ മാസം 27, 28 തീയതികളിലാണ് താരലേലം നടക്കുക.
Post Your Comments