![](/wp-content/uploads/2018/01/helicopter.jpg)
മുംബൈ: മുംബൈയില്‍ നിന്ന് ഒഎന്‍ജിസി ഉദ്യോഗസ്ഥരുമായി പോയ ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്ന് വീണ് നാല് പേര്‍ മരിച്ചു. മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ ഏഴ് പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. തീരസംരക്ഷണ സേന നടത്തിയ തിരച്ചിലില്‍ നാല് മൃതദേഹങ്ങള്‍ കണ്ടെത്തി. ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി.
ഒഎന്‍ജിസി പ്രൊഡക്ഷന്‍ വിഭാഗം ജനറല്‍ മാനേജര്‍ ചാലക്കുടി സ്വദേശി വി കെ ബിന്ദുലാല്‍ ബാബു, കോതമംഗലം സ്വദേശി ജോസ് ആന്റണി, തൃശൂര്‍ സ്വദേശി പി എന്‍ ശ്രീനിവാസന്‍ എന്നിവരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്ന മലയാളികള്‍.
രാവിലെ 10.20നാണ് ഹെലികോപ്റ്റര്‍ മുംബൈ തീരത്തു നിന്നും പറന്ന് ഉയര്‍ന്നത്. 15 മിനിറ്റിനുള്ളില്‍ മുംബൈ എയര്‍ ട്രാഫിക് കണ്‍ട്രോളുമായും ഒഎന്‍ജിസിയുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.
Post Your Comments