തിരുവനന്തപുരം: സാധാരണക്കാരന് ഗള്‍ഫിലെ ജോലി എന്ന മോഹം വെറും സ്വപ്നായി മാറാന്‍ സാധ്യത. മികച്ച വിദ്യാഭ്യാസമുള്ളവര്‍ക്കുപോലും ഇനി ഗള്‍ഫില്‍ ജോലി ലഭിക്കുമോ എന്ന സംശയത്തിലാണ് ഇപ്പോള്‍ എല്ലാവരും. പ്രമുഖ് വ്യവസായി യൂസഫ് അലിയാണ് അത്തരത്തില്‍ പ്രതികരിച്ചത്. വിദ്യാഭ്യാസമുള്ളവര്‍ക്ക് ഗള്‍ഫില്‍ ഇനി ജോലി കിട്ടുക പ്രയാസമാണെന്നാണ് പ്രമുഖ വ്യവസായി എം.എ. യൂസഫലിയുടെ വിലയിരുത്തല്‍.ലോക കേരള സഭയില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയില്‍ സാമ്പത്തിക കണക്കില്‍ കേരളം ഇരുപതാമതാണ്. കേരളം പുറകോട്ട് പോയതില്‍ ദു:ഖമുണ്ട്. ഇരുപതാം സ്ഥാനം ഒന്നോ, രണ്ടോ ആക്കാനുള്ള ശ്രമമാണ്. അതിന് ലോക കേരള സഭയില്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ നിയമസഭയില്‍ വരുമ്പോള്‍ വേഗം പാസാക്കണമെന്നും യൂസഫലി പറഞ്ഞു.
Read Also: യുവാക്കള്‍ക്ക് വമ്പന്‍ വാഗ്ദാനവുമായി യൂസഫലി
അതേസമയം എല്ലാ ഗള്‍ഫ് രാജ്യങ്ങളും സ്വദേശികള്‍ക്ക് ജോലി നല്കി തുടങ്ങിയതോടെ വിദേശികളുടെ സാദ്ധ്യത കുറയുന്നെന്ന് വ്യവസായി രവി പിള്ള പറഞ്ഞു. സൗദിയില്‍ ലെവി സംവിധാനം ഏര്‍പ്പെടുത്തിയതോടെ മലയാളികള്‍ വലിയ തുക അടയ്ക്കേണ്ടി വരുന്നു. ഇതുകൊണ്ട് ധാരാളം പേര് അവിടെ നിന്ന് മടങ്ങിവരികയാണ്. തൊഴില്‍ വൈദഗ്ദ്ധ്യമുള്ളവര്‍ക്കേ ഇനി ഗള്‍ഫില്‍ ജോലി കിട്ടുകയുള്ളൂ. കേരളത്തില്‍ നിക്ഷേപം നടത്താന്‍ ധാരാളം മലയാളികള്‍ തയ്യാറാണ്. അതിന് എന്‍.ആര്.ഐയുടെ സംഗിള്‍ വിന്‍ഡോ സംവിധാനം ഉണ്ടാവണമെന്നും രവി പിള്ള
ഗള്‍ഫില്‍ നിന്ന് മടങ്ങി വരുന്നവര്‍ക്ക് തൊഴില്‍ നല്കാന് ആയിരം പഞ്ചായത്തില്‍ എന്‍.ആര്.ഐ കോ ഓപ്പറേറ്റീവ് സൊസൈറ്റി തുടങ്ങണമെന്ന് ആസാദ് മൂപ്പന് പറഞ്ഞു. മടങ്ങിവരുന്നവര്‍ രോഗവുമായാണ് വരുന്നത്. സമ്പാദ്യം മുഴുവന്‍ ചികിത്സയില്‍ തീരുന്നു. അതിനാല്‍ ഗള്‍ഫ് മലയാളിക്കായി ആരോഗ്യ ഇന്‍ഷുറന്‍സ് സ്കീം നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments