Latest NewsNewsInternational

ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ വ്യാപക ആക്രമണം : മൂന്ന് ദേവാലയങ്ങൾ തീയിട്ടു

സാന്റിയാഗോ: ചിലിയില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ വ്യാപക ആക്രമണം. നിരവധി ദേവാലയങ്ങള്‍ അഗ്നിക്കിരയാക്കുകയും തകര്‍ക്കുകയും ചെയ്തു. മാർപ്പാപ്പയുടെ സന്ദർശനത്തിനെതിരെയാണ് ഈ അക്രമം. തലസ്ഥാന നഗരമായ സാന്റിയാഗോയില്‍ മൂന്ന് ദേവാലയങ്ങള്‍ തീയിട്ടു നശിപ്പിച്ചു. മാര്‍പാപ്പയുടെ സന്ദര്‍ശനത്തെ എതിര്‍ക്കുന്ന ചില ലഘുലേഖകളും പ്രദേശത്ത് വിതറിയിട്ടുണ്ട്.

പോപ്പിന്റെ സന്ദര്‍ശനത്തിന് ചെലവാക്കുന്ന പണം രാജ്യത്തെ പാവപ്പെട്ടവരുടെ ക്ഷേമത്തിന് ഉപയോഗിക്കണമെന്നതാണ് ലഘു രേഖകളിൽ ഉന്നയിച്ചിരിക്കുന്ന ആവശ്യം. സംഭവത്തിൽ വത്തിക്കാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. ആക്രമണത്തെ പ്രസിഡന്റ് മിഷെലെ ബാചെലെറ്റ് അപലപിച്ചു. അടുത്തയാഴ്ച ആദ്യം ചിലിയില്‍ എത്തുന്ന പോപ്പ് ചൊവ്വാഴ്ച സാന്റിയാഗോ പാര്‍ക്കില്‍ ലക്ഷക്കണക്കിന് വിശ്വാസികള്‍ക്കൊപ്പം ബലി അര്‍പ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button