Latest NewsNewsIndia

അറബിക്കടലില്‍ തുടര്‍ച്ചയായി ചുഴലിക്കാറ്റ് ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്

ഗുജറാത്ത്‌: അറബിക്കടലില്‍ തുടര്‍ച്ചയായി ചുഴലിക്കാറ്റ് ഉണ്ടായേക്കാമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. 2014 മുതലുള്ള വിവരങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് ശാസ്ത്രജ്ഞര്‍ ഇത്തരം ഒരു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആഗോള താപനമാണ് ഇതിന് കാരണമെന്ന് യൂണിയന്‍ എര്‍ത്ത് സയന്‍സ് മുന്‍ സെക്രട്ടറി ഷൈലേഷ് നായക് പറഞ്ഞു.

ഗുജറാത്തില്‍ നടന്ന കോസ്റ്റര്‍ സോണ്‍ മാനേജ്‌മെന്റ് പോളിസീസ് ടു ആക്ഷന്‍ എന്ന സെമിനാര്‍ ഉദ്ഘാചനം ചെയ്ത് സംസാരിക്കവെയാണ് ഷൈലേഷ് ഇക്കാര്യം വ്യക്തമാക്കിയത്.

വരുംഭാവിയില്‍ അറബികടലിലെ ചുഴലിക്കാറ്റ് കൂടിക്കൊണ്ടേയിരിക്കും. കഴിഞ്ഞ വര്‍ഷത്തെ പാറ്റേണ്‍ സൂചിപ്പിക്കുന്നത് ഇതാണ്. 2014ല്‍ ഒരു സൈക്ലോണ്‍ ഉണ്ടായി, 2015ല്‍ ഇത് രണ്ടായി. 2017 എത്തിയപ്പോള്‍ ഓഖി അടിച്ചു വന്‍നാശമുണ്ടായി. മുന്‍വര്‍ഷങ്ങളില്‍ കാണപ്പെടാത്ത തരത്തിലാണ് ഓഖി ശക്തിപ്പെട്ടതും നാശം വിതച്ചതും. -ഷൈലേഷ് പറഞ്ഞു.

shortlink

Post Your Comments


Back to top button