Latest NewsNewsInternational

പതിനേഴുകാരി ഏഴുമാസം ഗര്‍ഭിണിയായിരിക്കുമ്പോള്‍ ആ ഞെട്ടിക്കുന്ന സത്യം തിരിച്ചറിഞ്ഞു; പിന്നീട് സംഭവിച്ചത്

പതിനേഴുകാരി ഡാന മനസുതുറന്നു ചിരിച്ചിട്ട് ഒരുപാട് നാളായി.അടുത്തിടെ ഡാന ജന്മം നൽകിയ കുഞ്ഞിനെ താലോലിക്കാന്‍ ഇനി എത്ര നാള്‍ കഴിയുമെന്ന ചിന്തയിലാണ് ഡാന. മൂന്ന് മുതല്‍ ഒമ്പത് മാസം വരെ മാത്രമാണ് ഡോക്ടര്‍മാര്‍ ഡാനയ്ക്ക് ആയുസ് പറഞ്ഞിരിക്കുന്നത്. അവിഹിത ബന്ധത്തില്‍ പിറന്ന ആരോഗ്യമുള്ള കുഞ്ഞിന്റെ നിറപുഞ്ചിരി കണ്‍നിറയെ കണ്ട് മരണത്തെ കാത്ത് കിടക്കുകയാണ് അമ്മ.

ഏഴ് മാസം ഗര്‍ഭിണിയായിരിക്കുമ്പോഴായിരുന്നു ഡാനയ്ക്ക് ഡിഐപിജി എന്ന ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കാത്തെ ബ്രെയിന്‍ ട്യൂമര്‍ സ്ഥിരീകരിക്കപ്പെട്ടത്. ഒടുവില്‍ ജനുവരി നാലിന് ഡാന പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഈ രോഗം ബാധിച്ചവരില്‍ 90 ശതമാനവും രക്ഷപ്പെടാന്‍ സാധ്യത ഒരു ശതമാനം മാത്രമാണ്. രോഗം ബാധിച്ച് 18 മാസങ്ങള്‍ക്കുള്ളില്‍ തന്നെ രോഗികള്‍ മരിച്ചുപോവുന്നതാണ് പതിവ്. ആഴ്ചയില്‍ അഞ്ചു പ്രാവശ്യമാണ് ഡാനയെ ട്രീറ്റ്മെന്റിനു വിധേയയാക്കുന്നത്. ഇന്ന് ഡാന ഹോസ്പിറ്റലില്‍ വച്ച് അവളുടെ 18ാം ജന്മദിനം ആഘോഷിക്കാന്‍ പോവുകയാണ്.

രോഗം കടുക്കുന്നതിന് മുമ്പ് കുഞ്ഞിന് ജന്മം നൽകണമെന്ന് ഡാന തീരുമാനിച്ചു.എന്നാൽ കുട്ടിയുണ്ടായതോടെ രോഗം കൂടുതലായി.ബ്രെയിന്‍ ട്യൂമറിന്റെ ലക്ഷണങ്ങളായി ശ്വാസ തടസം, ഉറക്കത്തിനും ഭക്ഷണം വിഴുങ്ങുന്നതിനുമുള്ള ബുദ്ധിമുട്ട്, തുടങ്ങിയവ ഡാന പ്രകടിപ്പിച്ചിരുന്നു. റേഡിയേഷന്‍ തുടങ്ങിയതിന് ശേഷം ഇവ വഷളാകാതെ തടയാന്‍ സാധിച്ചിരുന്നു. 13 വര്‍ഷം നൃത്തം പ്രാക്ടീസ് ചെയ്ത ഡാന സോക്കര്‍ കളിയിലും ബാസ്‌കറ്റ് ബോളിലുംതന്റെ പ്രാവീണ്യം തെളിയിച്ചിരുന്നു.നല്ലൊരു കുഞ്ഞ് തനിക്ക് പിറന്നിരിക്കുന്നതിനാല്‍ താന്‍ ട്യൂമറിനെതിരായ യുദ്ധത്തില്‍ വിജയിച്ചുവെന്നാണ് ഡാന പ്രതികരിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button