Latest NewsNewsGulf

ബഹിരാകാശ മേഖലയില്‍ കൂടുതല്‍ പരീക്ഷണങ്ങളുമായി യുഎഇ

ദുബായ്: യുഎഇ ബഹിരാകാശ മേഖലയില്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാനൊരുങ്ങുന്നു. ഉപഗ്രവിക്ഷേപണം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ലക്ഷ്യത്തോടടുക്കുകയാണ്. മാത്രമല്ല 2021ല്‍ ബഹിരാകാശത്തു സ്വദേശി യാത്രികരെ എത്തിക്കാനുള്ള പദ്ധതിയും പുരോഗമിക്കുന്നു. 25ന് ഫ്രഞ്ച് ഗയാനയില്‍ നിന്നു അല്‍ യാഹ് 3 ഉപഗ്രഹം വിക്ഷേപിക്കും.

ആഫ്രിക്കന്‍ രാജ്യങ്ങളും ബ്രസീലും വാര്‍ത്താവിനിമയ ആവശ്യത്തിനുള്ള ഈ ഉപഗ്രഹത്തിന്റെ സേവനം തേടിയിട്ടുണ്ട്. ഈവര്‍ഷം പകുതിയോടെ പൂര്‍ണമായും സ്വദേശി ശാസ്ത്രജ്ഞര്‍ രൂപകല്‍പന ചെയ്തു നിര്‍മിച്ച ഖലീഫാസാറ്റ് വിക്ഷേപിക്കും. ഇതു നിര്‍മിച്ചത് ദുബൈയിലെ മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്ററിലാണ്. ഈ നിരീക്ഷണ ഉപഗ്രഹത്തിലെ ക്യാമറകള്‍ക്കു ഭൂമിയിലെ കൂടുതല്‍ വിശാലമായ ദൃശ്യങ്ങള്‍ സൂക്ഷ്മമായി പകര്‍ത്താനാകും. ഉപഗ്രഹം മിത്സുബിഷി ഹെവി ഇന്‍ഡസ്ട്രീസ് റോക്കറ്റിലാണ് വിക്ഷേപിക്കുക. ഈവര്‍ഷം പകുതിക്കുശേഷം രണ്ട് ഉപഗ്രഹങ്ങള്‍ കൂടി വിക്ഷേപിക്കും.

read more: ചൊവ്വയില്‍ ദുബായ് പണിയാനൊരുങ്ങി യുഎഇ

ഇതിലൊന്ന് മസ്ദര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയും ഖലീഫ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയും ചേര്‍ന്നു രൂപകല്‍പന ചെയ്ത മൈസാറ്റ് എന്ന ചെറു ഉപഗ്രഹമണ്. ചെറു ഉപഗ്രങ്ങള്‍ ഉപഗ്രഹനിര്‍മാണത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് വിക്ഷേപിക്കുക. ഇതിൽ ഭൂമിയെ നിരീക്ഷിക്കാനുള്ള ഹൈടെക് ക്യാമറ ഉണ്ടാകും. നഗരാസൂത്രണം, കാലാവസ്ഥാമാറ്റം, പരിസ്ഥിതി പഠനം, തീരനിരീക്ഷണം, മണല്‍ക്കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പ്, മേഖലയിലെ ജലഗുണനിലവാരം പരിശോധിക്കല്‍ തുടങ്ങിയവ ഉപഗ്രഹ ദൗത്യങ്ങളില്‍ പെടുന്നു. ഗുരുത്വാകര്‍ഷണം, നക്ഷത്രസമൂഹം എന്നിവയെക്കുറിച്ചും സൗരയൂഥ രഹസ്യങ്ങളെക്കുറിച്ചുമുള്ള പഠനഗവേഷണങ്ങള്‍ ഇതോടൊപ്പം യാഥാര്‍ഥ്യമാക്കും.

 

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button