Latest NewsNewsIndia

പ്രധാനമന്ത്രി മോദിയുടെ വസ്ത്ര ധാരണത്തിന്റെ ചിലവ് വ്യക്തമാക്കുന്ന വിവരാവകാശ രേഖ പുറത്ത്

ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസ്ത്ര ധാരണത്തിന്റെ ചെലവ് വിവരാവകാശമായി ചോദിച്ച ആളിന് മറുപടിയായി നരേന്ദ്ര മോദി വസ്ത്ര ധാരണത്തിനു മുടക്കുന്ന തുക സ്വന്തം പോക്കറ്റില്‍ നിന്ന് തന്നെയാണെന്ന് വിവരാവകാശ രേഖ. പ്രധാനമന്ത്രി നരേന്ദ്രമോഡി, മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിംഗ്, അടല്‍ ബിഹാരി വാജ്പേയ് എന്നിവരുടെ വസ്ത്രങ്ങള്‍ക്കായി സര്‍ക്കാരിന് ചെലവാകുന്ന തുക എത്രയാണെന്നായിരുന്നു വിവരാവകാശ പ്രവര്‍ത്തകന്‍ റോഹിത് സബര്‍വാളിന്റെ ചോദ്യം.

എന്നാൽ ആദ്യം ലഭിച്ച മറുപടി ‘ഇത് സ്വകാര്യ സ്വഭാവമുള്ള ചോദ്യമാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ ഇല്ലെന്നും’ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിക്കുകയായിരുന്നു. എന്നാൽ സര്‍ക്കാര്‍ പ്രധാനമന്ത്രിമാരുടെ വസ്ത്രത്തിനായി സര്‍ക്കാര്‍ വന്‍തുക ചെലവഴിക്കുന്നുവെന്ന ധാരണയാണ് സാധാരണക്കാര്‍ക്കുള്ളത്. ഇത് നീക്കാന്‍ ഈ മറുപടികൊണ്ട് കഴിയുമെന്ന് സബര്‍വാള്‍ പറഞ്ഞു. തുടർന്നായിരുന്നു വിവരാവകാശ രേഖ ലഭിച്ചത്. എന്നാൽ സർക്കാർ വസ്ത്രങ്ങൾക്കായി പണം മുടക്കുന്നില്ലെന്നാണ് രേഖയിൽ വ്യക്തമാക്കുന്നത്.

മോദിക്ക് അണിഞ്ഞൊരുങ്ങാന്‍ ഒരു ദിവസം പത്തുലക്ഷം രൂപ ചെലവഴിക്കുന്നുണ്ടെന്നായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പരിഹാസം. ഒരു പ്രാവിശ്യം ഉപയോഗിച്ച വസ്ത്രങ്ങള്‍ പിന്നീട് അദ്ദേഹം ഉപയോഗിക്കാറില്ലെന്നും കെജ്രിവാള്‍ പറഞ്ഞിരുന്നു. മോദിയുടെ വസ്ത്രങ്ങള്‍ക്കായി ഭീമമായ തുക സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പോകുന്നുണ്ടെന്ന് എതിരാളികൾ പലസ്ഥലങ്ങളിലും പറഞ്ഞിരുന്നു. ഇതിനെല്ലാം കടകവിരുദ്ധമാണ് വിവരാവകാശ രേഖ.

shortlink

Post Your Comments


Back to top button