യു.എ.ഇ: യു.എ.ഇയിലേക്ക് മയക്കുമരുന്ന് കടത്തിയതിന് കസ്റ്റംസ് പിടികൂടിയയാള്‍ക്ക് കോടതി ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. യു.എ.ഇയിലെ ഒരു വിമാനത്താവളത്തില്‍ നിന്നാണ് ഏഷ്യക്കാരനായ പ്രതിയെ പിടികൂടിയത്.
ഏഷ്യന്‍ രാജ്യത്തു നിന്ന് എത്തിയ ഇയാളുടെ ബാഗില്‍ ഒളിപ്പിച്ച വിധത്തിലാണ് മയക്കുമരുന്നുകള്‍ കണ്ടെത്തിയത്. കള്ളക്കടത്ത് മയക്കുമരുന്ന് കടത്ത് തുടങ്ങിയ കുറ്റങ്ങളാണ് ഇയാളില്‍ ചുമത്തിയിരിക്കുന്നത്. മയക്കുമരുന്ന് വില്പ്പനക്കുറ്റവും ഇയാളുടെ മേല്‍ ചുമത്തിയിട്ടുണ്ട്.
കോടത്തിക്ക് മുന്നില്‍ ഹാജരാക്കിയ പ്രതിക്ക് ഏഴ് വര്‍ഷം തടവും 50,000 ദിര്‍ഹം പിഴയും വിധിച്ചു. എന്നാല്‍ അബുദാബി ഫെഡറല്‍ സുപ്രീം കോടതിയില്‍ ഈ സംഭവത്തില്‍ തനിക്ക് ഒരു അറിവും ഇല്ലെന്ന് പ്രതി വാദിച്ചു.
മറ്റൊരാള്‍ക്ക് വേണ്ടിയാണ് ബാഗിലാക്കി മരുന്ന് താന്‍ യു.എ.ഇയിലേക്ക് കൊണ്ടുവന്നത്. ഇത് മയക്കുമരുന്ന് ആണെന്ന് തനിക്ക് അറിയില്ലായിരുന്നു. എന്നാല്‍ ജഡ്ജി ഇത് നിഷേധിക്കുകയും ശിക്ഷ വിധിക്കുകയുമായിരുന്നു. ജയില്‍ ശിക്ഷയ്ക്ക് ശേഷം പ്രതിയെ നാടുകടത്തും.
Post Your Comments