തിരുവനന്തപുരം: പ്രവാസികൾക്കായുള്ള ലോക കേരള സഭയിൽ ആരംഭത്തില് കല്ലുകടി. സീറ്റ് തര്‍ക്കത്തെ ചൊല്ലി ലോക കേരള സഭയില്‍ നിന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ ഇറങ്ങിപ്പോയി. മുന്‍ നിരയില്‍ സീറ്റ് നല്‍കിയതിന് ശേഷമാണ് അദ്ദേഹം പിന്നീട് തിരിച്ചെത്തിയത്. വ്യവസായികള്‍ അടക്കമുളളവര്‍ക്ക് പിന്നിലായിട്ടാണ് മുനീറിന് സീറ്റ് നല്‍കിയത്. ഇന്നാണ് ലോക കേരള സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കം കുറിച്ചത്. 351 അംഗങ്ങളാകും സഭയിലുണ്ടാകുക.
നോമിനേറ്റ് ചെയ്ത അംഗങ്ങളില്‍ ഭൂരിഭാഗവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് ആഭിമുഖ്യം പുലര്‍ത്തുന്നവരാണന്നുള്ള ആക്ഷേപം ഉയരുന്നുണ്ട്. സിബിഐ എന്‍ഫോഴ്‌സ്‌മെന്റ് കേസുകളില്‍ പ്രതിയായിട്ടുള്ള ആളും സഭയില്‍ പ്രതിനിധിയാകുന്നുണ്ട്. ലോക കേരളസഭ സിപിഎം ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കുറ്റപ്പെടുത്തിയിരുന്നു.
Post Your Comments