ലോക കേരളസഭാ ചടങ്ങില്‍ നിന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീര്‍ ഇറങ്ങിപ്പോയി. ലോകത്തെമ്പാടുമുള്ള കേരളീയരുടെ കൂട്ടായ്മയാണ് ലോക കേരളസഭ. പ്രവാസി പ്രതിനിധികള്‍ ഉള്‍പ്പടെ 351 അംഗങ്ങളാണ് സഭയിലുള്ളത്. സീറ്റുകള്‍ ക്രമീകരിച്ചതിലെ അപാകതകളില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോയത്. വ്യവസായി എം.എ.യൂസഫലിക്കും പുറകിലായിരുന്നു പ്രതിപക്ഷ ഉപനേതാവിന്റെ സീറ്റ്.
മുഖ്യമന്ത്രി സഭാ നേതാവും പ്രതിപക്ഷ നേതാവ് ഉപനേതാവും ആയിരിക്കും. സഭയുടെ സെക്രട്ടറിയായ ചീഫ് സെക്രട്ടറി പോള്‍ ആന്റണി സഭ രൂപീകരിച്ചതായി പ്രഖ്യാപിക്കും. തുടര്‍ന്നാണ് അംഗങ്ങളുടെ സത്യപ്രതിഞ്ജ നടക്കുക. തുടര്‍ന്ന് സഭാ നടത്തിപ്പ് സംബന്ധിച്ചുള്ള സ്പീക്കറുടെ പ്രഖ്യാപനവും, കരട് രേഖയുടെ അവതരണവും നടക്കും.
Post Your Comments