Latest NewsNewsInternationalTechnology

ആത്മഹത്യാ ദൃശ്യങ്ങൾ യൂട്യൂബിൽ പ്രചരിപ്പിച്ച ലോഗന്‍ പോളിനെതിരെ ഗൂഗിളിന്റെ നടപടി

ജപ്പാന്‍: ഗൂഗിളിൾ ആത്മഹത്യാ ദൃശ്യം പകര്‍ത്തി യൂട്യൂബ് വഴി പ്രചരിപ്പിച്ച ലോഗന്‍ പോളിനെതിരെ നടപടി സ്വീകരിച്ചു. തൂങ്ങിമരിച്ചയാളുടെ ദൃശ്യങ്ങളും ഉള്‍പ്പെടുത്തികൊണ്ടാണ് വീഡിയോ പങ്കുവെച്ചത്. ഇതേതുടര്‍ന്ന് ലോഗനെ ഗൂഗിള്‍ പ്രിഫര്‍ഡ് പ്രോഗ്രാമില്‍ നിന്നും ഒഴിവാക്കി.

read also: ക്യാമറയ്ക്കു മുന്നില്‍ കര്‍ഷകന്റെ ആത്മഹത്യാ നാടകം ; വീഡിയോ വൈറലാകുന്നു

ഗൂഗിള്‍ പ്രിഫര്‍ഡ് പ്രോഗ്രാം ഏറ്റവും അധികം കാഴ്ചക്കാരുള്ള യൂട്യൂബ് ചാനലുകളിലേക്ക് മാത്രമായി പരസ്യം നല്‍കുന്ന ഗൂഗിളിന്റെ പരിപാടിയാണ്. കൂടാതെ അദ്ദേഹത്തെ ലോഗന്‍ പോളിനെ നായകനാക്കി യൂട്യൂബ് റെഡ് ലക്ഷ്യമിട്ടിരുന്ന ‘ ദി തിന്നിങ്: ന്യൂ വേള്‍ഡ് ഓര്‍ഡര്‍’ എന്ന സിനിമയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

വീഡിയോയില്‍ ജപ്പാനില്‍ തുടര്‍ച്ചായി ആത്മഹത്യകള്‍ നടക്കുന്നതും ആത്മത്യാവനം എന്നറിയപ്പെടുന്നതുമായ ഓക്കിഗഹാര വനത്തിലേക്ക് സുഹൃത്തുക്കള്‍ക്കൊപ്പം നടത്തിയ യാത്രയാണ് ഉണ്ടായിരുന്നത്. വനത്തിനുള്ളിലൂടെ നടക്കുന്നതിനിടയിലാണ് ഒരാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോഗന്റെ വീഡിയോയില്‍ സംഭവം ഉള്‍പ്പെടുത്തുകയും ചെയ്തു. സംഭവം നടന്നത് 2017 ഡിസംബര്‍ 31നാണ്.

read also: ഇനി ശല്യം ചെയ്യാന്‍വരില്ല, ഞാന്‍ കാരണം ആരും ബുദ്ധിമുട്ടേണ്ടെന്ന് ആത്മഹത്യാക്കുറിപ്പ്; നാടിനെ കരയിപ്പിച്ച് പതിനേഴുകാരിയുടെ ആത്മഹത്യ

നിരവധി ആളുകള്‍ വീഡിയോ കണ്ട് വിമര്‍ശനവുമായി രംഗത്തെത്തി. യൂട്യൂബ് ‘അസഹനീയവും’ ‘മര്യാദയില്ലാത്തതും’ ആണ് വീഡിയോ എന്ന് അറിഞ്ഞ് വീഡിയോ പിന്‍വലിക്കുകയായിരുന്നു. തനിക്ക് ‘ആ കാഴ്ച കണ്ടുണ്ടായ ഞെട്ടലിലും അമ്പരപ്പിലും തെറ്റുപറ്റിപ്പോയി. വീഡിയോ പോസ്റ്റ് ചെയ്യാന്‍ പാടില്ലായിരുന്നു, തന്നോട് തന്നെ നാണം തോന്നുന്നു. ഏറെ വിഷമിക്കുന്നു’ എന്നാണ് വിമര്‍ശിച്ചവരോട് ലോഗന്‍ പോളിന്റെ വിശദീകരണം.

ഗൂഗിളിന്റെ നടപടി ഇതിന് പിന്നാലെയാണ്. ഗൂഗിള്‍ ആഡ് പ്രോഗ്രാമിന്റെ പ്രധാനിയായിരുന്നു ലോഗന്‍. കൂടാതെ യൂട്യൂബില്‍ നിന്നും ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നാലമത്തെ വ്യക്തിയും ലോഗന്‍ പോള്‍ ആയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഫോര്‍ബ്സ് മാഗസിന്‍ പുറത്തുവിട്ട കണക്കനുസരിച്ച്‌ 1.25 കോടി ഡോളറാണ് ലോഗന്‍ സമ്പാദിച്ചിട്ടുള്ളത്.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button