തിരുവനന്തപുരം: കുറ്റിപ്പുറത്ത് ഭാരതപ്പുഴയില്‍ ചാക്കില്‍ കെട്ടി താഴ്ത്തിയനിലയില്‍ കണ്ടെത്തിയ വെടിയുണ്ടകളും ഉഗ്രപ്രഹരശേഷിയുള്ള ക്ലേമോര്‍ മൈനുകളും മഹാരാഷ്ട്രയിലെ പുല്‍ഗാവിലെ സൈനിക വെടിക്കോപ്പ് നിര്‍മാണശാലയില്‍നിന്നുള്ളതാണെന്ന് ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു. പുല്‍ഗാവിലെ യുദ്ധത്തില്‍ മനുഷ്യരെ ഇല്ലാതാക്കാന്‍ പ്രയോഗിയ്ക്കുന്ന കുഴിബോംബുകളും വെടിയുണ്ടകളും കുറ്റിപ്പുറത്തു നിന്നും കണ്ടെടുത്തതില്‍ ദുരൂഹത : ഞെട്ടിക്കുന്ന വസ്തുത പുറത്തുവിട്ട് ഇന്റലിജന്‍സ് -മിലിറ്ററി കേന്ദ്രങ്ങള്‍യില്‍നിന്ന് രാജ്യത്തെ ഏതെങ്കിലും സൈനികത്താവളത്തിലേക്ക് കൊണ്ടുപോയ വെടിക്കോപ്പുകളാകാം ഇതെന്നാണ് സംശയം. വര്‍ഷങ്ങള്‍ക്കുമുന്‍പ് ആയുധക്കൊള്ളക്കാരോ തീവ്രവാദ വിഭാഗങ്ങളോ തട്ടിയെടുത്തതാവാം ഇവയെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തെക്കുറിച്ച് മിലിറ്ററി ഇന്റലിജന്‍സ് അന്വേഷണം തുടങ്ങിയതായി പോലീസ് ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ സൂചനനല്‍കി. നൂറുകണക്കിന് ലോഹ ഉണ്ടകള്‍ അടങ്ങിയതാണ് ഇവയോരോന്നും. പൊട്ടിത്തെറിക്കുമ്പോള്‍ മനുഷ്യരുടെമേല്‍ ഇവ തറഞ്ഞുകയറും. യുദ്ധകാലങ്ങളില്‍ ശത്രുക്കള്‍ക്കെതിരേമാത്രം ഉപയോഗിക്കുന്ന തരത്തിലുള്ള ഇവ, സമാധാനകാലത്ത് രാജ്യത്തിനകത്ത് കണ്ടെത്തിയത് ഗുരുതരമായ സംഭവമാണെന്ന നിഗമനത്തിലാണ് രഹസ്യാന്വേഷണ വിഭാഗം.
കണ്ടെടുത്ത 440 വെടിയുണ്ടകളും അഞ്ച് ക്ലേമോര്‍ മൈനുകളും മലപ്പുറം എ.ആര്‍. ക്യാമ്പിലേക്ക് മാറ്റിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷസംഘത്തിന് രൂപംനല്‍കിയിട്ടുണ്ട്. വിവരശേഖരണത്തിന് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ കുറ്റിപ്പുറത്തെത്തും.
രാജ്യത്തെ 41 സൈനിക ആയുധപ്പുരകളില്‍ ഏറ്റവും വലുതാണ് പുല്‍ഗാവിലേത്. കഴിഞ്ഞവര്‍ഷം മേയ് 31-ന് ഈ ആയുധപ്പുരയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ 19 പേര്‍ മരിച്ചിരുന്നു. സൈനിക ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ളവരാണ് അന്ന് മരിച്ചത്.
അവിടെ സൂക്ഷിച്ചിരുന്ന പഴകിയ ടാങ്ക്വേധ ബോംബുകള്‍ അന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. വലിയ സ്‌ഫോടനശേഷിലുള്ള ട്രൈനൈട്രോ ടൊളുവിന്‍ വാതകം ചോര്‍ന്നാണ് 19325 ബോംബുകള്‍ പൊട്ടിത്തെറിച്ചത്. ഇതുസംബന്ധിച്ച അന്വേഷണം നടന്നുവരുന്നതിനിടെയാണ് ആ കേന്ദ്രത്തില്‍നിന്നുള്ള സ്‌ഫോടകവസ്തുക്കള്‍ കുറ്റിപ്പുറം പാലത്തിന് താഴെനിന്ന് ലഭിച്ചത്.
Post Your Comments