Latest NewsNewsIndia

കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികളെ കാണാതായത് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ : പുലി തിന്ന നിലയില്‍ കുട്ടികളുടെ മൃതദ്ദേഹാവശിഷ്ടങ്ങള്‍

മധ്യപ്രദേശ് : മദ്ധ്യപ്രദേശിലെചിദ്വാര ജില്ലയിലാണ് ആറ് മണിക്കൂറിനിടെയില്‍ രണ്ട് കുട്ടികള്‍ പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കാടിന്റെ അതിര്‍ത്തിയില്‍ താമസിക്കുന്ന കുടുംബങ്ങളിലെ കുട്ടികളെയാണ് പുലി ആക്രമിച്ചത്. അതേസമയം രണ്ടു കുട്ടികളേയും ആക്രമിച്ചത് ഒരേ പുലിയാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഞായറാഴ്ച നടന്ന സംഭവം ബുധനാഴ്ച മാത്രമാണ് ഗ്രാമത്തിനു പുറത്തേക്കെത്തിയത്. കുട്ടികളെ കാണാതായതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പുലി തിന്നനിലയില്‍ രണ്ടു കുട്ടികളുടേയും ശരീരഭാഗങ്ങള്‍ വ്യത്യസ്ഥ സ്ഥലങ്ങളിലായി കണ്ടെത്തുകയായിരുന്നു.

ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയുമാണ് പുലിയുടെ ആക്രമണത്തിനിരയായയത്. മൂന്നു വയസ്സുള്ള പെണ്‍കുട്ടിയെ മെഹ്ലി മാതാ ഗ്രാമത്തില്‍ നിന്നാണ് പുലി പിടിച്ചുകൊണ്ടു പോയത്. വീടിനു മുന്നില്‍ കളിച്ചുകൊണ്ടു നില്‍ക്കുകയായിരുന്നു കുട്ടി. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ഝോലിധാനാ ഗ്രാമത്തില്‍ പുലിയുടെ ആക്രമണം വീണ്ടുമുണ്ടായത്. ഇത്തവണ പത്ത് വയസ്സുകാരനായിരുന്നു ഇര. ഹാരിഷ് എന്ന ഈ കുട്ടിയേയും വീടിനു പുറത്തിരിക്കവേയാണ് കാണാതായത്. കുട്ടിയുടെ ഒച്ച കേള്‍ക്കാതായപ്പോള്‍ പുറത്തിറങ്ങി വന്ന അമ്മ ചുവരില്‍ തെറിച്ചിരിക്കുന്ന ഏതാനും രക്തത്തുള്ളികള്‍ മാത്രമാണ് കണ്ടത്.

ആക്രമണം നടത്തിയത് ഒരു പുലി തന്നെയാകാം എന്നു കരുതുന്നുണ്ടെങ്കിലും ഇക്കാര്യം ഇതുവരെ വനംവകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. പുള്ളിപ്പുലി ചെറുതായതുകൊണ്ടാകാം കുട്ടികളെ ലക്ഷ്യം വയ്ക്കുന്നതെന്നാണ് അധികൃതരുടെ നിഗമനം. പുള്ളിപ്പുലിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായും വനംവകുപ്പ് വ്യക്തമാക്കി.പകല്‍ വെളിച്ചത്തിലായിരുന്നു പുലിയുടെ രണ്ട് ആക്രമണവുമെന്നതിനാല്‍ നാട്ടുകാരും പരിഭ്രാന്തിയിലാണ്.

ആക്രമണം നടന്ന ശേഷം തിങ്കളാഴ്ച രാവിലെയാണ് കുറ്റിക്കാടില്‍ നിന്ന് ഹരീഷിന്റെ മൃതശരീരം കണ്ടെത്തുന്നത്. ചൊവ്വാഴ്ചയാണ് മൂന്നു വയസ്സുകാരിയുടെ ശരീരം ലഭിക്കുന്നത്. രണ്ടു മൃതദേഹങ്ങളും കണ്ടെത്തിയത് ഏതാണ്ട് രണ്ട് കിലോമീറ്റര്‍ വ്യത്യാസത്തിലാണ്.ഈ രണ്ട് കുട്ടികളുടേയും കൂടി മരണത്തോടെ പുലിയുടേയും കടുവയുടേയും ആക്രമണത്തില്‍ മധ്യപ്രദേശില്‍ കൊല്ലപ്പെടുന്ന കുട്ടികളുടെ എണ്ണം അഞ്ചായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button