ബാഴ്‌സലോണ: മെസിയുടെ ഇരട്ട ഗോള്‍ മികവില്‍ സ്പാനിഷ് കിംഗ്‌സ് കപ്പില്‍ സെല്‍റ്റ വിഗോയ്ക്ക് എതിരെ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത അഞ്ച് ഗോളിനാണ് ബാഴ്‌സലോണയുടെ വിജയം. ജയത്തോടെ ബാഴ്‌സലോണ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.
മെസിയുടെ ഇരട്ട ഗോളിന് പുറമെ ലൂയിസ് സുവാരസ്, ജോര്‍ഡി ആല്‍ബ, ഇവാന്‍ റാക്കിട്ടിക്ക് എന്നിവരും ഗോള്‍ നേടി. സെല്‍റ്റ വിഗോയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന ആദ്യപാദ മത്സരം സമനിലയില്‍ പിരിഞ്ഞിരുന്നു.
കളിയിലുടനീളം ബാഴ്‌സലോണയ്ക്കായിരുന്നു ആധിപത്യം. ആദ്യ പകുതിയില്‍ തന്നെ നാല് പ്രാവശ്യം ബാഴ്‌സലോണ താരങ്ങള്‍ എതിര്‍ ഗോള്‍വല കുലുക്കി. 13-ാം മിനിറ്റില്‍ മെസി ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടു. 15-ാം മിനിറ്റില്‍ മെസി തന്നെ ലീഡ് ഉയര്‍ത്തി. 28-ാം മിനിറ്റില്‍ ജോര്‍ഡി ആല്‍ബ, 31-ാം മിനിറ്റില്‍ സുവാരസ്, 87-ാം മിനിറ്റില്‍ ഇവാന്‍ റാക്കിട്ടിക്കും സെല്‍റ്റ വിഗോയുടെ ഗോള്‍ വല കുലുക്കി
Post Your Comments