മിസോറാം: ലഹരി വസ്തുക്കളുടെ അമിത ഉപയോഗം മൂലം പോയ വര്‍ഷം മിസോറാമില്‍ 65 പേരോളം മരിച്ചതായി സംസ്ഥാന എക്‌സൈസ് നര്‍കോടിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് കണക്കുകള്‍. മരിച്ചവരില്‍ 12 സ്ത്രീകളും ഉള്‍പ്പെടുന്നു. 28 പേര്‍ ഹെറോയിന്റെ ഉപയോഗത്തിലൂടെയും ബാക്കിയുള്ളവര്‍ മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗത്തിലൂടെയുമാണ് മരണപ്പെട്ടത്.
പോയവര്‍ഷം 6035 കിലോ ഹെറോയിനും 13,400 മെതാഫറ്റമിന്‍ ടാബ്ലെറ്റുകളും 1,59,471 പ്‌സ്യുഡോ ഇഫാഡ്രിന്‍ ടാബ്ലെറ്റുകളും പിടിച്ചെടുത്തിട്ടുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മാത്രമല്ല 32 കിലോ കഞ്ചാവും പിടിച്ചെടുത്തു. 4,127 കഞ്ചാവ് ചെടികളും നശിപ്പിച്ചു.
ഈ വര്‍ഷം തുടക്കത്തില്‍ തന്നെ ഒരാള്‍ ലഹരിയുടെ അമിത ഉപയോഗം മൂലം മരിച്ചുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. 2004ലാണ് ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ലഹരിക്ക് അടിമപ്പെട്ട് മിസോറാമില്‍ മരിച്ചത്. 143 പേരാണ് മരണത്തിന് കീഴടങ്ങിയത്.
Post Your Comments