തിരുവനന്തപുരം: ജനതാദള്‍ യുണൈറ്റഡ് നേതൃയോഗത്തിന് ഇന്ന് തുടക്കം. തിരുവനന്തപുരത്ത് രണ്ട് ദിവസമായാണ് യോഗം ചേരുക. വീരേന്ദ്രകുമാര്‍ എം പി സ്ഥാനം രാജിവെച്ച ശേഷമുള്ള നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളാനായാണ് യോഗം ചേരുന്നത്. ഇന്ന് സെക്രട്ടറിയേറ്റും സംസ്ഥാന നിര്‍വ്വാഹകസമിതിയും നാളെ സംസ്ഥാന കൗണ്‍സിലും ചേരും. യുഡിഎഫില്‍ നിന്നിറങ്ങി എല്‍ഡിഎഫിലേക്ക് പോകാനുള്ള നീക്കത്തിലാണ് വീരേന്ദ്രകുമാറും പാര്‍ട്ടിയുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
Read Also:യുഡിഎഫില്‍ തുടരുമോ ? ഒന്നും മിണ്ടാതെ എന്തോ മോഹിച്ച് വീരേന്ദ്രകുമാര്‍
അതേസമയം മുന്‍മന്ത്രി കെപി മോഹനന് അടക്കം ചില നേതാക്കള്‍ക്ക് പാര്‍ട്ടി യുഡിഎഫ് വിടുന്നതിനോട് യോജിപ്പില്ല. എന്നാല്‍ ജെഡിയു മുന്നണിയിലേക്ക് വരാനുള്ള തീരുമാനമെടുത്താല്‍ സിപിഐഎമ്മും സിപിഐയും സ്വാഗതം ചെയ്യുമെന്നാണ് ധാരണ.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments