Latest NewsIndiaNews

ആറ് മണിക്കൂറിനിടെ രണ്ട് കുട്ടികളെ പുലി ഭക്ഷണമാക്കി, ആശങ്കയോടെ ഒരു ഗ്രാമം

ഭോപ്പാല്‍: ആറ് മണിക്കൂറിനിടെ രണ്ട് കുട്ടികളെ പുലി കൊന്ന് തിന്നു. മദ്ധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലാണ് സംഭവം. ജില്ലയിലെ വ്യത്യസ്ഥ സ്ഥലങ്ങളില്‍ വീടിന് മുന്നില്‍ കളിക്കുകയായിരുന്ന രണ്ട് കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടികളുടെ ശരീരാവശ്ഷ്ടങ്ങള്‍ കണ്ടെത്തിയത്.

മദ്ധ്യപ്രദേശിലെ വനാതിര്‍ത്തിയിലാണ് പുലിയുടെ ശല്യം രൂക്ഷമായിരിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ അഞ്ച് കുട്ടികളെയാണ് പുലി ഭക്ഷണമാക്കിയത്. ബുധനാഴ്ചയാണ് സംഭവം പുറത്തറിയുന്നത്. മെഹ്ലിമാതാ ഗ്രാമത്തില്‍ നിന്നാണ് ആദ്യം കുട്ടിയെ കാണാതായത്. പിന്നീട് മൂന്ന് കിലോമീറ്റര്‍ അകലെ ഝോലിധാനാ ഗ്രാമത്തില്‍ നിന്നും മണിക്കൂറുകള്‍ക്കകം അടുത്ത കുട്ടിയും അപ്രത്യക്ഷമായി.

കുട്ടിയെ കാണാതായതോടെ ശ്രദ്ധിച്ചപ്പോഴാണ് ഭിത്തിയില്‍ ചോരത്തുള്ളികള്‍ കണ്ടത്. ഇതോടെ ഗ്രാമവാസികള്‍ അന്വേഷണം ശക്തമാക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച അടുത്ത കുട്ടിയുടെ മൃതദേഹവും കണ്ടെത്തി.

പകല്‍ സമയം പോലും പുലി ആക്രമകാരി ആയതോടെയാണ് ഗ്രാമവാസികള്‍ അങ്കലാപ്പിലായിരിക്കുന്നത്. നരഭോജിയായ പുലിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി സംസ്ഥാന വനംവകുപ്പ് അറിയിച്ചു.

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button