Latest NewsKeralaNews

ലാവ്ലിന്‍ കേസില്‍ പിണറായി വിജയന്‍ അടക്കം മൂന്ന് പേര്‍ക്ക് സുപ്രീം കോടതി നോട്ടീസ്

ന്യൂഡല്‍ഹി: ലാവ്ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം മൂന്നു പേര്‍ക്ക് സുപ്രീം കോടതി നോട്ടീസയച്ചു. മൂവരേയും കുറ്റവിമുക്തരാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ സിബിഐ നൽകിയ അപ്പീലിലാണ് നടപടി.വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ച കെ.എസ്.ഇ.ബി. മുന്‍ ഉദ്യോഗസ്ഥരായ കസ്തൂരി രംഗ അയ്യര്‍, ആര്‍. ശിവദാസന്‍, കെ.ജി. രാജശേഖരന്‍ നായരും എന്നിവരുടെ അപ്പീലുകളും സുപ്രീം കോടതി പരിഗണിച്ചു.

ഇവരുടെ വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു.വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍, ഊര്‍ജ വകുപ്പ് മുന്‍ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, മുന്‍ ജോയിന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരെ കഴിഞ്ഞ ഓഗസ്റ്റ് 23-നാണ് കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. എന്നാൽ ഇവര്‍ക്കെതിരേ വ്യക്തമായ തെളിവുകളുണ്ടെന്നാണ് സിബിഐ. വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button