
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയുടെ ചെലവ് നല്‍കേണ്ട ബാധ്യത സിപിഎമ്മിനില്ലെന്ന് മന്ത്രി എം.എം മണി. യാത്രയുടെ പണം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയുടെ ചെലവ് പാര്‍ട്ടി നല്‍കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു.
ഇതിന്റെ തുടർച്ചയായാണ് മന്ത്രിയുടെ പരാമർശം. മുഖ്യമന്ത്രിയുടെ യാത്രയുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ല. മുഖ്യമന്ത്രി നടത്തിയത് ഔദ്യോഗിക യാത്രയാണ്. യാത്രയ്ക്കു ചെലവായ പണം പൊതുഭരണവകുപ്പിന്റെ ഫണ്ടില്‍നിന്നെടുക്കാന്‍ തീരുമാനിച്ചതായും മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു.
കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും കഴിഞ്ഞ അഞ്ചു വര്‍ഷം ഡല്‍ഹിക്കുപോയതിന്റെ ചെലവുകള്‍ വെളിപ്പെടുത്തണമെന്ന് എം എം മണി ആവശ്യപ്പെട്ടു.
Post Your Comments