മുംബൈ: മുംബൈയില്‍ 14 പേരുടെ മരണത്തിനിടയാക്കിയ കമല മില്‍സ് തീപിടിത്തവുമായി ബന്ധപ്പെട്ട് വണ്‍ എബൗ പബ്ബിന്റെ രണ്ട് ഉടമകള്‍ അറസ്റ്റില്‍. കൃപേഷ് സാങ്വി, ജിഗര്‍ സാങ്വിയുമാണ് അറസ്റ്റിലായത്. മനപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. രണ്ടാഴ്ചയോളമായി ഇരുവരും ഒളിവിലായിരുന്നു. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുന്നത്.
കൃപേഷ് സാങ്വി, ജിഗര്‍ സാങ്വി, അഭിജീത് മാങ്കര്‍എന്നിവരാണ് പബ്ബിന്റെ പാര്‍ട്നര്‍മാര്‍. അഭിജീത് മാങ്കര്‍ ഇപ്പോഴും ഒളിവിലാണ്.അഭിജീതിന് ഒളിവില്‍ താമസിക്കാന്‍ സഹായം നല്‍കിയ വിശാല്‍ കാര്യ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
തീപിടിത്തത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി, മുംബൈ പൊലീസ് കമ്മീഷണര്‍, മേയര്‍ എന്നവര്‍ക്ക് പബ്ബിന്റെ ഉടമസ്ഥര്‍ കത്തെഴുതിയിട്ടുണ്ട്. തങ്ങള്‍ക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.മുംബൈ പൊലീസ് ആദ്യം വണ്‍ എബൗ പബ്ബിന്റെ ഉടമസ്ഥര്‍ക്കെതിരെ മാത്രമായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ പിന്നീട് മോജോ ബിസ്ട്രോ പബ്ബിന്റെ ഉടമകളുടെ പേരും ചേര്‍ക്കുകയായിരുന്നു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments