Latest NewsKeralaNews

ബല്‍റാമിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇര്‍ഷാദ് വീണ്ടും രംഗത്ത്

എ.കെ.ജിയ്ക്കെതിരായി വി.ടി ബല്‍റാം എം.എല്‍.എ നടത്തിയ വിവാദ പരാമര്‍ശത്തില്‍ ബല്‍റാമിനെതിരെ വിമര്‍ശനവുമായി നടന്‍ ഇര്‍ഷാദ്. എ.കെ.ജിയെ അപമാനിച്ച്‌ ബല്‍റാം നടത്തിയ പ്രസ്താവന വിവാദമായതോടെ രൂക്ഷ പ്രതികരണങ്ങളുമായി നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. സാമൂഹിക മാധ്യമത്തിലൂടെ ഇര്‍ഷാദും ബല്‍റാമിനെ മോശം ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

ഇതില്‍ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വിശദീകരണവുമായി വീണ്ടും രംഗത്ത് വന്നിരിക്കുകയാണ് ഇര്‍ഷാദ്. ഫെയ്സ്ബുക്ക് ലൈവിലെത്തിയ ഇര്‍ഷാദ് ബല്‍റാമിനെതിരെ വീണ്ടും രൂക്ഷമായി പ്രതികരിച്ചു. താന്‍ പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്നും ചീത്ത പറഞ്ഞത് കുറഞ്ഞുപോയെന്നാണ് തോന്നുന്നതെന്നും ഇര്‍ഷാദ് പറഞ്ഞു. ആദ്യം പോയി എ.കെ.ജി ആരെന്ന് പഠിച്ചിട്ട് വരാനും തന്റെ നിലവാരം നോക്കിയതിനാലാണ് അത്രയെങ്കിലും തെറി പറഞ്ഞ് നിര്‍ത്തിയതെന്നും ഇല്ലെങ്കില്‍ തന്റെ ഉറക്കം വരെ നഷ്ടമായേനെ എന്നും ഇര്‍ഷാദ് പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button