Latest NewsNewsIndia

വമ്പന്‍ തിരമാലകള്‍ക്കിടയില്‍ ഇന്ത്യന്‍ നേവിയുടെ പെണ്‍കരുത്ത് ; കാണാം വീഡിയോ

ന്യൂഡല്‍ഹി: വന്‍ തിരമാലകള്‍ക്കിടയിലൂടെ ഏത് പ്രതിസന്ധിയും തരണം ചെയ്യേണ്ടവരാണ് നേവി ഉദ്യോഗസ്ഥര്‍. ഇത്തരത്തിലുള്ള ധീരകളായ 6 വനിതകളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മൂഡിയയില്‍ വൈറലാകുന്നത്. വനിതകള്‍ മാത്രമുള്ള നേവി ടീം വന്‍ തിരമാലകള്‍ക്കിടയിലൂടെ ബോട്ടില്‍ യാത്ര ചെയ്യുന്ന് വീഡിയോയാണ് ഇന്ത്യന്‍ നേവി പുറത്തു വിട്ടിരിക്കുന്നത്.

പസഫിക് ഐലണ്ടില്‍ നിന്നുള്ളതാണ് വീഡിയോ. വന്‍ തിരമാലകള്‍ അടിച്ചുകയറുമ്പോഴും ബോട്ടിനെ സാഹസികമായി നിയന്ത്രിക്കുകയാണ് അവര്‍. ലെഫ്റ്റനന്റ് കമാണ്ടര്‍ വര്‍തിക ജോഷിയുടെ നേതൃത്വത്തിലാണ് സംഘം യാത്ര തിരിച്ചത്. ഗോവയില്‍ നിന്നും ആരംഭിച്ച യാത്ര ഓസ്‌ട്രേലിയയിലും, ന്യൂസിലാണ്ടിലും നങ്കുരമിട്ടു.

ദക്ഷിണാഫ്രിക്കയിലുള്ള ഫാള്‍ക്ലാണ്ട് ദ്വീപിലാണ് അടുത്തതായി സംഘം എത്തുക. മാര്‍ച്ചില്‍ സംഘം ഇന്ത്യയിലേക്ക് യാത്ര തിരിക്കും.

സാധിക്കില്ല എന്ന് ഉറച്ച് ഓരോ സ്ത്രീയും ഉള്ളില്‍ ഒതുക്കു
ന്ന സ്വപ്‌നങ്ങള്‍ക്ക് ജീവന്‍ നല്‍കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് യാത്ര തുടങ്ങുന്നതിന് മുമ്പായി സംഘം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഐതിഹാസിക യാത്രയിലൂടെ ഓരോ ഇന്ത്യക്കാരനെയും സാഹസികതയ്ക്ക് ഉത്തേജിപ്പിക്കുക എന്നതും തങ്ങളുടെ ലക്ഷ്യമാണെന്ന് അവര്‍ പറഞ്ഞിരുന്നു.

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Post Your Comments


Back to top button