വാഷിംഗ്ടണ്‍:വധശിക്ഷയ്ക്ക് വധിക്കപ്പെട്ട ഇന്ത്യക്കാരനെ അടുത്ത മാസം കുത്തിവെച്ച് കൊല്ലും. യു.എസില്‍ വധശക്ഷ കാത്തുകഴിയുന്നത് രഘുനന്ദന് യന്ദമുരി (32) ആണ്. ഇയാളുടെ ശിക്ഷ ഫെബ്രുവരി 23ന് നടപ്പിലാക്കിയേക്കും. ഇയാളെ ഇന്ജക്ഷന് നല്കി കൊല്ലും. 2014ലാണ് 61 വയസുകാരിയേയും അവരുടെ ചെറുമകന് പത്ത് മാസം പ്രായമുള്ള കുട്ടിയേയും തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കേസില്‍ രഘുനന്ദന് വധശിക്ഷ വിധിച്ചത്.
read also: ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്സിനെ മരുന്ന് കുത്തിവെച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചു
രഘുനന്ദന് യു.എസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരനാണ്. ആന്ധ്ര സ്വദേശിയാണ് രഘുനന്ദന്. വൃദ്ധയേയും പേരക്കുട്ടിയേയും തട്ടിക്കൊണ്ട് പോയത് എച്ച്1ബി വിസയില്‍ അമേരിക്കയില്‍ എത്തിയ ഇയാള്‍ മോചനദ്രവ്യത്തിന് വേണ്ടിയാണ്. ഇലക്ട്രിക്കല്‍ ആന്‍ഡ് കംപ്യുട്ടര്‍ സയന്‍സ് ബിരുദധാരിയാണ്. വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഏപ്രിലില്‍ ഇയാള്‍ നല്കിയ അപ്പീല്‍ തള്ളിപ്പോയിരുന്നു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments