മുംബൈ : ഒരുമിച്ച് മരിക്കാൻ ദയാവധത്തിന് അനുമതി ആവശ്യപ്പെട്ട് ദമ്പതികൾ . മുംബൈ സ്വദേശികളായ വൃദ്ധദമ്പതികൾ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഏതു സംബന്ധിച്ച് കത്ത് നൽകി. മുൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ജീവനക്കാരനായ നാരായൺ ലാവതെ(86) യും, ഹൈസ്‌കൂൾ പ്രധാനാധ്യാപികയായി വിരമിച്ച ഐരാവതി ലാവതെ(79)യുമാണ് ദയാവധത്തിന് അനുമതി ചോദിച്ച് രംഗത്തെത്തിയത്.
ഞങ്ങൾക്ക് ജീവിക്കാൻ താൽപര്യമില്ല. ജീവിതത്തിൽ യാതൊരു വിധ പ്രശ്‌നങ്ങളുമില്ല, എങ്കിലും ജീവിതം തുടരാൻ ആഗ്രഹിക്കുന്നില്ല. ഒരു ഡോക്ടറുടെ സഹായത്താൽ ഒരുമിച്ച് മരണം വരിക്കാൻ തയ്യാറാണ് അതുകൊണ്ടാണ് ദയാവധത്തിന് അനുമതി തേടി രാഷ്ട്രപതിയ്‌ക്ക് കത്തയച്ചതെന്ന് ദമ്പതികൾ വ്യക്തമാക്കി.
ഇനി ജീവിച്ചിരുന്നിട്ട് സമൂഹത്തിന് വലിയ കാര്യമൊന്നുമില്ലെന്നും.തങ്ങൾക്ക് കുട്ടികളില്ലെന്നും കത്തിൽ പറയുന്നുണ്ട്.ആരോഗ്യ സംബന്ധമായി പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നും അവർ പറഞ്ഞു.
Post Your Comments