കൊച്ചി; തൃപ്പൂണിത്തുറയിൽ തലയ്ക്കടിച്ചു കവർച്ച നടത്തിയ കേസിൽ പ്രതികളെ പിടികൂടി. പതിനൊന്നംഗ സംഘത്തിലെ മൂന്നു പേരെ ഡൽഹിയിൽനിന്നാണ് പിടികൂടിയത്. റോണി, അർഷദ്, ഷെഹ്ഷാദ് എന്നിവര്‍ കേരള-ഡൽഹി പോലീസിന്റെ സംയുക്ത ഓപ്പറേഷനിലാണ് പിടിയിലായത്. കവർച്ച ചെയ്ത ആഭരണങ്ങൾ ഇവരിൽനിന്നു കണ്ടെടുത്തു. ഞായറാഴ്ച ഇവരെ കേരളത്തിലെത്തിക്കുമെന്നും ബാക്കി ഉള്ളവർ ഉടൻ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞ മാസമാണ് തൃപ്പൂണിത്തുറ ഏരൂരിൽ എസ് എംപി റോഡിൽ നന്ദപ്പിള്ളി ആനന്ദകുമാറിന്റെ വീട്ടില്‍ കവർച്ച നടന്നത്. വീട്ടുകാരെ കെട്ടിയിട്ട ശേഷം 50 പവനും 20,000 രൂപയും മോഷ്ടിക്കുകയായിരുന്നു. ആനന്ദകുമാറിനു (49 ) പുറമെ അമ്മ സ്വർണമ്മ (72), ഭാര്യ ഷാരി (46 ) മക്കൾ ദീപക്, രൂപക് എന്നിവരാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. വീടിന്റെ മുൻഭാഗത്തെ ജനൽച്ചില്ലു തകർത്തു കന്പികൾ ഇളക്കിമാറ്റിയാണു സംഘം അകത്തുകടന്നത്. തടയാൻ നോക്കിയ ആനന്ദകുമാറിന്റെ തലയ്ക്കടിച്ചു പരിക്കേൽപ്പിക്കുകയും വായിൽ തുണി തിരുകുകയുംചെയ്ത ശേഷം ഷാരിയെ ബാത്ത്റൂമിലും അമ്മയെയും രണ്ടു മക്കളെയും ഒരോ മുറിയിലുമായി പൂട്ടിയിട്ടു.
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments