Latest NewsNewsInternational

യു.എസിലേക്ക് കുടിയേറ്റക്കാര്‍ക്കു സംരക്ഷണം ഉറപ്പുവരുത്തുന്ന വാര്‍ത്തകള്‍ വരുമ്പോഴും ഒരു രാജ്യം കുടിയിറക്കു ഭീഷണി നേരിടുന്നു

വാഷിങ്ടന്‍: യു.എസിലേക്ക് കുടിയേറ്റക്കാര്‍ക്കു സംരക്ഷണം ഉറപ്പുവരുത്തുന്ന വാര്‍ത്തകള്‍ വരുമ്പോഴും ഒരു രാജ്യം കുടിയിറക്കു ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. എല്‍ സാല്‍വദോറില്‍ നിന്നുള്ള രണ്ടുലക്ഷത്തോളം കുടിയേറ്റക്കാര്‍ക്കു യുഎസ് നല്‍കിവരുന്ന സംരക്ഷണം അവസാനിപ്പിക്കാനൊരുങ്ങുകയാണ് ട്രംപ് സര്‍ക്കാര്‍. ട്രംപ് പ്രസിഡന്റായ ശേഷം യുഎസ് സംരക്ഷണം അവസാനിപ്പിക്കുന്ന നാലാമത്തെ രാജ്യമാണ് എല്‍ സാല്‍വദോര്‍. 1980 മുതല്‍ യുഎസില്‍ കഴിയുന്നവര്‍ ഇക്കൂട്ടത്തിലുണ്ട്.

അനധികൃത കുടിയേറ്റക്കാരെ മടക്കി അയയ്ക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയത്തിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു നടപടി. 2019 സെപ്റ്റംബര്‍ ഒന്‍പതിനകം എല്‍ സാല്‍വദോറിലെ ആളുകള്‍ സ്വരാജ്യത്തേക്കു മടങ്ങിയിട്ടില്ലെങ്കില്‍ നിര്‍ബന്ധമായി തിരിച്ചയയ്ക്കുമെന്നു ഹോംലാന്‍ഡ് സുരക്ഷാ സെക്രട്ടറി ക്രിസ്റ്റിജന്‍ നെയ്ല്‍സന്‍ പറഞ്ഞു. ആഭ്യന്തരയുദ്ധം, അക്രമം, ഭൂചലനം, ദാരിദ്ര്യം എന്നിവ മൂലം മെക്‌സിക്കോ വഴി അനധികൃതമായി യുഎസില്‍ കടന്നവരാണ് ഇപ്പോള്‍ മടങ്ങിപ്പോകേണ്ട ഭൂരിഭാഗം ആളുകളും.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button