കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് വനിതാ നേതാവ് സൈനബയെ എന്‍ഐഎ ചോദ്യം ചെയ്തു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് അഖില ഹാദിയ കേസില്‍ ചോദ്യം ചെയ്യല്‍ നടന്നത്. കനകമല കേസ് പ്രതികളെ ജയിലിലെത്തി ചോദ്യം ചെയ്യുന്നതിന് മുൻപാണ് സൈനബയെ ചോദ്യം ചെയ്തത്. സത്യസരണി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലേക്കുള്ള വിദേശ ധനസഹായം, അഖില കേസിലെ സൈനബയുടെ നേരിട്ടുള്ള ഇടപെടല്‍ തുടങ്ങിയവയാണ് പ്രധാനമായും എൻ ഐ എ വിളിച്ചു വരുത്തി ചോദിച്ചറിഞ്ഞത്.
ചോദ്യം ചെയ്യലില്‍ വിദേശ സഹായം സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചനയുണ്ട്. ഒരു ദേശീയ മാധ്യമം സൈനബയുടെ ഒരു വെളിപ്പെടുത്തൽ പുറത്തു വിട്ടിരുന്നു. ഷെഫിന്‍ ജെഹാനെ രണ്ടാമത് ചോദ്യം ചെയ്തതിലൂടെ ലഭിച്ച വിവരങ്ങളും, സുപ്രീം കോടതി കേസ് പരിഗണിച്ച ശേഷമുള്ള കണ്ടെത്തലുകളും എൻ ഐ എ ഹോദ്യങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു.
സൈനബയെ രണ്ടാമതും ചോദ്യം ചെയ്തതിലൂടെ സംസ്ഥാനത്തെ ഭീകരവാദ റിക്രൂട്ടിംഗ് സംഭവങ്ങളില്‍ എന്‍ഐഎ കുരുക്ക് മുറുക്കിയെന്നാണ് സൂചന. ഉന്നതാ ഉദ്യോഗസ്ഥരുടെ നിർദ്ദേശമുണ്ടാകുന്ന പക്ഷം ഒരു അറസ്റ്റ് ഉടൻ ഉണ്ടാവുമെന്നാണ് സൂചന.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments