Latest NewsNewsGulf

യോഗ പഠിപ്പിക്കാനെന്ന വ്യാജേനെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആൾ പിടിയിൽ

ഒൻപത് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 24 കാരൻ പിടിയിൽ. മാൾ മാർട്ടിനുള്ളിൽ ഒരു കളിപ്പാട്ട ഷോപ്പിൽ വച്ചാണ് സംഭവം ഉണ്ടായത്. ഈ കേസുമായി ബന്ധപ്പെട്ട് ഇയാളെ കോടതിയിൽ വിചാരണയ്ക്കായി ഹാജരാക്കി. ഇന്ത്യൻ പൗരനാണ് അറസ്റ്റിലായത്. 2017 ഒക്ടോബർ 20 നാണ് സംഭവം നടന്നത്.

മാതാപിതാക്കളോടൊപ്പം കടയിൽ കളിപ്പാട്ടങ്ങൾ നോക്കികൊണ്ടിരിക്കുന്നതിനിടയ്ക്കാൻ ഇയാൾ തന്റെ അടുത്തേക്ക് വന്നതെന്ന് 9 വയസ്സുള്ള ജോർദിയൻ പെൺകുട്ടി പറയുന്നു. ഇയാൾ തന്റെ അടുത്ത് വന്ന് യോഗ പഠിപ്പിക്കാമെന്നും അതിനു തന്നോടൊപ്പം വരാനും ആവശ്യപ്പെട്ടു.

ഇതുകേട്ട കുട്ടി അയാളുടെ പുറകെ കടയുടെ മറ്റൊരു വശത്തേക്ക് പോയി. തുടർന്ന് യോഗ പഠിപ്പിക്കുന്നുവെന്ന വ്യാജേനെ പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ തൊടാൻ ഇയാൾ ശ്രമിച്ചു. ഇത് കണ്ട് ഭയന്ന പെൺകുട്ടി അപ്പോൾ തന്നെ ഓടി മാതാപിതാളുടെ അടുത്തെത്തുകയും സംഭവിച്ചത് എന്താണെന്ന് വിവരിക്കുകയും ചെയ്തു. ഉടനെ തന്നെ അച്ഛനെ പോലീസിനെ അറിയിക്കുകയായിരുന്നു.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button