Latest NewsNewsIndia

നാണയ നിര്‍മാണം നിര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം : കാരണം ഇതാണ്

ന്യൂഡല്‍ഹി: സംഭരണ ശേഷി കവിഞ്ഞതിനെതുടര്‍ന്ന് അടിയന്തരമായി നാണയ നിര്‍മാണം നിര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. 2500 മില്യണ്‍ നാണയങ്ങളാണ് സര്‍ക്കാരിന്റെ സൂക്ഷിപ്പ് കേന്ദ്രങ്ങളില്‍ ഇപ്പോഴുള്ളത്. സര്‍ക്കാരിന്റെ നേതൃത്വത്തിലാണ് മിന്റ് ചെയ്യുന്നതെങ്കിലും ആര്‍ബിഐയാണ് വിതരണത്തിന് നേതൃത്വം നല്‍കുന്നത്. നിര്‍മാണം നിര്‍ത്തിയത് ക്ഷാമത്തിന് ഇടവരുത്തില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

നിലവില്‍ സംഭരണശാലകള്‍ നിറഞ്ഞതുകൊണ്ടുമാത്രമാണ് നിര്‍മാണം നിര്‍ത്തുന്നതെന്നുമാണ് വിശദീകരണം. നാണയം മിന്റ് ചെയ്യുന്ന നോയ്ഡ, മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നീ നാല് സ്ഥലങ്ങളിലെയും യൂണിറ്റുകളുടെ ജനറല്‍ മാനേജര്‍മാര്‍ക്ക് ജനുവരി എട്ടിനാണ് നിര്‍മാണം നിര്‍ത്തിവെയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. സര്‍ക്കാരിനുവേണ്ടി മിന്റിങ് കേന്ദ്രങ്ങളിലെ ജനറല്‍ മാനേജര്‍മാരാണ് കാലാകാലങ്ങളിലായി ഇത് നിര്‍വഹിച്ചുവരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button