ശ്രീനഗർ: അപകടം പതിയിരിക്കുന്ന ചതിയുടെയും ദേശദ്രോഹത്തിന്റെയും വഴി തിരഞ്ഞെടുക്കരുതെന്ന പിതാവിന്റെ ഉപദേശം അവഗണിച്ച മകന് പിന്നീട് സംഭവിച്ചത് ഇങ്ങനെ. ഫർഹാൻ വാനി എന്ന ഭീകരനാണ് അച്ഛനായ ഗുലാം മൊഹമ്മദ് വാനിയുടെ ഉപദേശം തിരസ്കരിച്ച് മരണം ഏറ്റുവാങ്ങിയത്. അച്ഛൻ പതിനെട്ടുകാരനായ മകനോട് ഭീകര പ്രവർത്തനത്തിൽ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അച്ഛന്റെ അഭ്യർത്ഥന അവഗണിച്ച് ഭീകരപ്രവർത്തനം തുടർന്ന ഫർഹാൻ വാനി സുരക്ഷ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയായിരുന്നു. അനന്തനാഗിലെ കൊകെർനാഗിൽ നടന്ന ഏറ്റുമുട്ടലിലാണ് ഫർഹാൻ വാനി കൊല്ലപ്പെട്ടത്. അച്ഛൻ ഗുലാം മൊഹമ്മദ് വാനി ഈ അഭ്യർത്ഥന പോസ്റ്റ് ചെയ്തത് 2017 നവംബർ 24 ന് ഫർഹാൻ വാനിയുടെ ഫേസ്ബുക്ക് വാളിലായിരുന്നു.
എന്റെ പ്രിയപ്പെട്ട മകനേ , എന്റെ ശരീരത്തെ കാർന്നു തിന്നുകയാണ് നീ ഞങ്ങളെ വിട്ടു പോയതിന്റെ വേദന . പക്ഷേ നീ തിരിച്ചു വരുമെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു. നിന്റെ അച്ഛനാണ് ഞാൻ. നിന്നോട് ഞാനല്ലാതെ മറ്റാരും തിരിച്ചു വരണമെന്ന് പറയില്ല.
ലോകത്ത് മറ്റെല്ലാറ്റിനേക്കാളും നിന്റെ അമ്മ നിന്നെ സ്നേഹിക്കുന്നു. ദയവായി തിരിച്ചു വരൂ. നീ തിരഞ്ഞെടുത്ത വഴി ശരിയല്ല. അത് നിന്റെ വേദനയിൽ മാത്രമേ അവസാനിക്കുകയുള്ളൂ. ഞങ്ങളെ നിനക്കൊരിക്കലും കാണാൻ കഴിയാത്ത അവസ്ഥയിലേക്കെത്തിക്കും . അതുകൊണ്ട് നീ തിരിച്ചു വരൂ.“
ഇതായിരുന്നു അച്ഛന്റെ പോസ്റ്റ് . പക്ഷെ ഫർഹാൻ തിരിച്ചെത്തിയില്ല . ഫുട്ബോൾ താരമായിരുന്ന മജീദ് ഖാൻ കുടുംബത്തിന്റെ അഭ്യർത്ഥനയെ തുടർന്ന് തിരിച്ചെത്തിയതാണ് ഗുലാം മൊഹമ്മദ് ഖാന് പ്രേരണയായത്. എന്നാൽ ഫർഹാൻ തിരിച്ചെത്തിയില്ല.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments