കണ്ണൂർ : സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മകന് ആശിഷ് രാജ് പോലീസ് സ്റ്റേഷനിലെത്തി അപമര്യാദയായി പെരുമാറിഎന്ന് പോലീസിന്റെ പരാതി. എന്നാൽ പോലീസ് സ്റ്റേഷനിലെത്തിയ തന്നോട് പോലീസ് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ക്കെതിരെ ആശിഷ് രാജും ഡി വൈ എസ് പിക്ക് പരാതി നല്കി.
ജയരാജന്റെ മകന് ആശിഷ് രാജിനും സുഹൃത്തുക്കള്‍ക്കും മട്ടന്നൂര്‍ പോലീസ് സ്റ്റേഷനില്‍ ടോയ്ലറ്റ് സൌകര്യം അനുവദിച്ചില്ലെന്ന് ആരോപിച്ച് സ്റ്റേഷനില്‍ ബഹളമുണ്ടാക്കിയെന്നാണ് പോലീസിന്റെ പരാതി. മട്ടന്നൂര്‍ പോലീസ് സ്റ്റേഷനുമുന്നില്‍ രാവിലെ ടൂറിസ്റ്റ് ബസിലെത്തിയ ആശിഷ് രാജും സുഹൃത്തുക്കളും തങ്ങള്‍ക്ക് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുളള സൌകര്യം ചെയ്ത് തരണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടു.
എന്നാല്‍ സുരക്ഷാ പ്രശ്നത്തെത്തുടർന്ന് ഈ ആവശ്യം പോലീസ് നിരസിച്ചു. ഇതോടെ ആശിഷ് ബഹളം വെക്കുകയും പോലീസുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. പൊലീസ് സ്റ്റേഷന് സമീപത്തായി ബസ്സ് സ്റ്റാൻഡിൽ ടോയിലറ്റ് സൗകര്യമുണ്ടെന്ന് പറഞ്ഞിട്ടും ആശിഷും സുഹൃത്തുക്കളും ബഹളം വെക്കുകയായിരുന്നുവെന്നാണ് എസ് ഐ ഡി വൈ എസ് പി ക്ക് നൽകിയ പരാതിയിൽ പറയുന്നത്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments