പട്ന: 40 ലക്ഷംരൂപ വിലവരുമെന്ന് കണക്കാക്കപ്പെടുന്ന 300 പെട്ടി മദ്യം എക്സൈസ് അധികൃതര്‍ പിടികൂടി. മദ്യനിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള ബിഹാറില്നിന്നുമാണ് പിടികൂടിയത്. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്.
അനധികൃതമായി വിറ്റഴിക്കാന്‍ ഹരിയാനയില്‍ നിര്‍മ്മിച്ച മദ്യമാണ് ബിഹാറില്‍ എത്തിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. മദ്യം കടത്താന്‍ ശ്രമിച്ചത് വ്യാജ നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച കണ്ടെയ്നര്‍ ലോറിയിലാണ്. കഴിഞ്ഞ ദിവസം രാത്രി ജലാല്‍പുര്‍ ചെക്ക്പോസ്റ്റില്വച്ചാണ് മദ്യം പിടികൂടിയതെന്ന് എക്സൈസ് സൂപ്രണ്ട് പ്രിയരഞ്ജന് പി.ടി.ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
അറസ്റ്റിലായത് ലോറിയുടെ ഡ്രൈവറാണ്. മദ്യം എത്തിച്ചത് 300 പെട്ടികളിലായാണ്. ഇതിന്റെ വിപണിവില 40 ലക്ഷത്തോളം വരുമെന്ന് എക്സൈസ് അധികൃതര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments