
ദുബായ് : ഐ ഫോണുകള്‍ക്കും സ്മാര്‍ട്ട് ഫോണുകള്‍ക്കും അറുപത് ശതമാനം വരെ ഡിസ്കൗണ്ട് . യുഎഇയിലെ മുന്‍നിര ടെലികോം കമ്പനിയായ ഇത്തിസലാത്ത് ഉപഭോക്താക്കള്‍ക്കായി വന്‍ വിലക്കുറവില്‍ സ്മാര്‍ട്ട്ഫോണുകള്‍ വില്‍ക്കുന്നു. ടെലികോം വരിക്കാര്‍ക്ക് അയച്ച സന്ദേശത്തിലാണ് സ്മാര്‍ട്ട്ഫോണുകള്‍ക്ക് വന്‍ ഓഫര്‍ നല്കുന്ന വിവരം പുറത്തുവിട്ടത്.
സ്മാര്‍ട്ട്ഫോണുകള്‍ക്ക് പുറമെ വിആര്‍ ഹെഡ്സെറ്റുകള്‍, വാച്ചുകള്‍, മറ്റ് സാങ്കേതിക ഉപകരണങ്ങള്‍ തുടങ്ങിയ എല്ലാം വില്‍പ്പനയ്ക്കുണ്ട്. വിവിധ ഹാന്‍ഡ്സെറ്റുകള്‍ക്ക് 60 ശതമാനം വരെ ഇളവ് ലഭിക്കുമെന്നാണ് ഇത്തിസലാത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് പറയുന്നത്.
ഓഫര്‍ വിലയ്ക്ക് ഹാന്‍ഡ്സെറ്റുകള്‍ ഇത്തിസലാത്തിന്റെ ഔട്ട്ലറ്റുകളിലും ഓണ്‍ലൈനിലും ലഭ്യമാണ്. ഓണ്‍ലൈന്‍ വഴി വാങ്ങുന്നവര്‍ക്ക് ഫ്രീ ഡെലിവറിയാണ് ഓഫര്‍ ചെയ്യുന്നത്. അതേസമയം, ചില ഹാന്‍ഡ്സെറ്റുകള്‍ക്ക് മാത്രമാണ് 60 ശതമാനം ഇളവ് നല്‍കുന്നത്.
എച്ച്ടിസി M10 സ്മാര്‍ട്ട്ഫോണ്‍ 60 ശതമാനം ഡിസ്കൗണ്ടിലാണ് വില്‍ക്കുന്നത്. ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് ഹാന്‍ഡ്സെറ്റുകള്‍ ഓഫര്‍ വിലയ്ക്ക് വില്‍ക്കുന്നുണ്ട്. സ്റ്റോക്ക് തീരുന്നത് വരെയാണ് ഓഫര്‍ വില്‍പ്പന.
Post Your Comments