ആരോഗ്യത്തിന് ഹാനികരമായ പുകവലി നിർത്താൻ പലരും വളരെ ഏറെ കഷ്ടപ്പെടുന്നു. സമയം പോകാന്‍ വേണ്ടിയും ഒന്നും ചെയ്യാന്‍ ഇല്ലാതിരിക്കുമ്പോഴും മറ്റും തുടങ്ങുന്ന പുകവലി ശീലം പിന്നീട് തുടർന്ന് കൊണ്ടേയിരിക്കുന്നു. പുകവലി നിർത്താൻ സഹായിക്കുന്ന പലതും ഇന്ന്‍ വിപണിയിൽ ലഭ്യമാണ്. ചില ഭക്ഷണങ്ങളും നിങ്ങളെ അതിനു സഹായിക്കുന്നു അത്തരത്തിൽ ഉള്ള മൂന്നു ഭക്ഷണങ്ങൾ ചുവടെ ചേർക്കുന്നു
1 പുകവലിക്കാന്‍ തോന്നുകയാണെങ്കിൽ ഒരു ഗ്ലാസ് പാല്‍ കുടിക്കാൻ ശ്രമിക്കുക. പാല്‍ ഉല്‍പ്പനങ്ങളും കഴിക്കുക. പാലിന്‍റെ രുചി പുകവലിക്കാനുളള ആഗ്രഹത്തെ തടസപ്പെടുത്തുമെന്നും ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
2 ഉപ്പ് അടങ്ങിയ ഭക്ഷണം പുകവലിക്കുന്നതിന് മുന്പ് കഴിച്ചാൽ പുകവലിക്കാനുളള ചിന്തയെ മാറ്റും. ഉപ്പ് അടങ്ങിയ വറ്റലോ അച്ചാറോ ധാരാളം കഴിക്കാം.
3. വൈറ്റമിന്‍ സി അടങ്ങിയ ഓറഞ്ച്, നാരങ്ങ, പേരക്ക, നെല്ലിക്ക എന്നി പഴങ്ങള്‍ കഴിക്കുന്നത് പുകവലിക്കാനുളള ആഗ്രഹത്തെ തടയുമെന്ന് പഠനങ്ങൾ ചൂണ്ടി കാട്ടുന്നു
Read also ; ഇനി ധൈര്യമായി വലിക്കാം; പുകവലിക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments