പുകവലിക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. പുതിയ പഠനം പ്രകാരം പുകവലിക്കാരുടെ ശ്വാസകോശം ആരോഗ്യകരമാക്കാൻ വഴിയുണ്ട്. ആപ്പിളിനും തക്കാളിക്കും പുകവലി മൂലം ശ്വാസകോശത്തിനുണ്ടാകുന്ന അനാരോഗ്യം പരിഹരിക്കാൻ സാധിക്കുമെന്നാണ് പറയുന്നത്. ജോണ്‍ ഹോപ്കിൻസ് ബ്ലൂംബെര്‍ഗ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെൽത്തിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
പുകവലിക്കാരുടെ ശ്വാസകോശം കൂടുതൽ ശുദ്ധിയാകുകയും ആരോഗ്യം വര്‍ദ്ധിക്കുകയും ചെയ്യാൻ ദിവസേനയുള്ള ഭക്ഷണക്രമത്തിൽ ആപ്പിളും തക്കാളിയും കൂടുതലായി ഉപയോഗിച്ചാൽ മതി. പഠനസംഘം ദിവസവും രണ്ടിൽ കൂടുതൽ തക്കാളിയും മൂന്നിൽകൂടുതൽ ആപ്പിളും കഴിക്കുന്ന പുകവലിക്കാരുടെ ശ്വാസകോശം അനാരോഗ്യം മറികടക്കുന്നതായി കണ്ടെത്തി. ഇതിലൂടെ പുകവലി മൂലമുള്ള മരണസാധ്യത കുറയുമെന്നും വ്യക്തമായി. മറ്റു പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ച് പഠനം നടത്തിയെങ്കിലും ആപ്പിളും തക്കാളിയും നൽകുന്ന ഗുണം ശ്വാസകോശത്തിന് മറ്റൊന്നിൽനിന്നും ലഭിക്കില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
മാത്രമല്ല ഇത് മൂലം ശ്വാസകോശത്തിന് ക്ഷതമേൽക്കുകയും ശ്വാസകോശരോഗങ്ങള്‍, ഹൃദ്രോഗം, ക്യാൻസര്‍ എന്നിവ പെട്ടെന്ന് പിടിപെടുന്നതായും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ പത്തുവര്‍ഷമായി 650ഓളം പുകവലിക്കാറിലാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. പഠനത്തിന് വിധേയരായവരിൽ മിക്കവരും കടുത്ത പുകവലിക്കാരായിരുന്നു. ഇവരിൽ ചിലര്‍ പഠനകാലയളവിനുള്ളിൽ മരിക്കുകയും ചെയ്തിരുന്നു.
Post Your Comments