Latest NewsNewsInternational

പഞ്ചസാര ക്യാൻസർ രോഗികൾക്ക് ഗുണമോ ദോഷമോ? ഒരു പഠന റിപ്പോർട്ട്

പഞ്ചസാര കഴിക്കുന്നത് ക്യാൻസർ രോഗികൾക്ക് ഗുണമോ ദോഷമോയെന്ന് പഠന റിപ്പോർട്ടുമായി നേച്ചര്‍ കമ്മ്യൂണിക്കേഷന്‍ എന്ന മാസിക. ക്യാന്‍സര്‍ രോഗികള്‍ പഞ്ചസാര അധികം കഴിക്കരുതെന്നും അമിതമായാൽ ക്യാന്‍സര്‍ സെല്ലുകള്‍ വളരാന്‍ അത് സഹായിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. യീസ്റ്റ് സെല്ലുകളിലാണ് പഠനം നടത്തിയിരിക്കുന്നത്.

യീസ്റ്റിന്‍റെ ഫെര്‍മെന്‍റേഷന്‍ പ്രക്രിയ നടക്കുമ്പോള്‍ സെല്ലുകള്‍ വളരുകയും വര്‍ധിക്കുകയും ചെയ്യുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സാധാരണ ശരീരകോശങ്ങളില്‍ ഗ്ലൂക്കോസിനെ ഊര്‍ജമായി മാറ്റുന്നതിന് ഓക്‌സിജനാണ് ഉപയോഗിക്കുന്നത്. ഗ്ലൂക്കോസിനെ ഊര്‍ജമായി മാറ്റുമ്പോള്‍ ഫെര്‍മെന്‍റ് ചെയ്യപ്പെടുന്ന ഷുഗര്‍ ക്യാന്‍സര്‍ സെല്ലിന് ഊര്‍ജം നല്‍കുന്നുവെന്നും പഠനത്തിൽ പറയുന്നു. ബെല്‍ജിയത്തിലാണ് ഇത്തരത്തില്‍ ഒരു പഠനം നടന്നിരിക്കുന്നത്.

പഞ്ചസാര കാന്‍സര്‍ സെല്ലുകളെ പെട്ടെന്ന് അപകടാവസ്ഥയിലാക്കുമെന്നും ട്യൂമറിനെ വളര്‍ത്തുമെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. കണ്ടുപിടിത്തം കാന്‍സര്‍ ചികിത്സയുടെ ഭാവിയിലേക്കുള്ള മുതല്‍ക്കൂട്ടാകുമെന്നും കൂടുതല്‍ ഗവേഷണങ്ങള്‍ക്ക് ഇത് സഹായകമാകുമെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button